Film News

‘സിമ്പതിയും എമ്പതിയും മാത്രമാകരുത് മത്സരാർഥിക്ക് വോട്ട് നൽകാൻ ഉള്ള മാനദണ്ഡം’; ബി​ഗ് ബോസിനെ കുറിച്ച് അഖിൽ മാരാ‍ർ

ബിഗ് ബോസ് മലയാളം സീസൺ ആറ് തുടങ്ങി ഒരാഴ്ചയാകുമ്പോൾ തന്നെ മത്സരം ചൂടുപിടിച്ചിട്ടുണ്ട്. വഴക്കും പ്രണയവുമെല്ലാം ഷോയെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. പുതിയ സീസണെ കുറിച്ച് മുൻ ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാരുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സിമ്പതിയും എമ്പതിയും മാത്രമാകരുത് മത്സരാർഥിക്ക് വോട്ട് നൽകാൻ ഉള്ള മാനദണ്ഡം. മറിച്ച് പ്രേക്ഷകരായ നിങ്ങൾക്ക് അവരിൽ നിന്നും എന്ത് ദൃശ്യാനുഭം ലഭിക്കുന്നു എന്ത് തരം ആനന്ദമാണ് നിങ്ങൾ അവരിലൂടെ ആസ്വദിക്കുന്നത് എന്നത് വിലയിരുത്തി വോട്ട് നൽകണമെന്ന് അഖിൽ പറയുന്നത്.

അഖിൽ മാരാരുടെ വാക്കുകൾ

നല്ലൊരു ശരീരത്തിന് ഭക്ഷണം എപ്രകാരം ആവശ്യമുള്ളതാണോ അത്ര തന്നെ പ്രാധാന്യമാണ് സോഷ്യൽ മീഡിയയ്ക്ക് കണ്ടന്റുകൾ… ആഹാരം മോശമായാൽ ആരോഗ്യമില്ലാത്ത ശരീരം ഉണ്ടാവും അത് പോലെ ആണ് നമുക്കിടയിൽ പ്രചരിക്കുന്ന മോശം കണ്ടന്റുകളും..ബിഗ് ബോസ് എന്നത് സമൂഹത്തിന്റെ പ്രതിഫലനം എന്ന നിലയിൽ ആണ് അവർ പ്ലാൻ ചെയ്തത്.. അതായത് survival of the fittest എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം ആണ് ഈ ഷോയുടെ ബേസ് എന്നത്.. നിങ്ങളുടെ ഓരോ പ്രവർത്തിയും നിങ്ങൾക്ക് എന്ത് നേടി തരും എന്ന പാഠം.. മറ്റൊരാൾ അറിയാതെ ചെയ്യുന്നു എന്ന് കരുതി നാം ചെയ്യുന്ന ഓരോ കാര്യങ്ങളും ദൈവം അറിയും എന്നത് പോലെ ബിഗ് ഷോയിലെ ഓരോ മത്സരാർഥികളുടെ ഗുണവും ദോഷവും പ്രേക്ഷകരായ ദൈവങ്ങൾ നോക്കി വിലയിരുത്തും..

യഥാർത്ഥ നമ്മൾ ആരെന്ന് തിരിച്ചറിയാതെ സമൂഹം നമ്മളെ എത്ര തന്നെ മാറ്റി നിർത്തിയാലും നിങ്ങളുടെ കർമം നിങ്ങളുടെ കഴിവ് നിങ്ങളുടെ മനസാന്നിധ്യം നിങ്ങളുടെ പോരാട്ട വീര്യം നിങ്ങളുടെ നന്മ നിങ്ങളെ വിജയത്തിൽ എത്തിക്കും എന്ന വലിയ പാഠം.. സമൂഹം നിങ്ങളെ ഒറ്റപെടുത്തിയാൽ ദൈവം നിങ്ങളെ ചേർത്ത് പിടിക്കും..വ്യത്യസ്ത ആശയങ്ങൾ തമ്മിലുള്ള പോരാട്ടം..നിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആവേശ ഭരിതരായി രസിപ്പിക്കാനും ഉള്ള കഴിവ് കൂടുതൽ പ്രേക്ഷകരെ ഷോ കാണാൻ പ്രേരിപ്പിക്കും..കാരണം ഇല്ലാതെ ശ്രദ്ധിക്കപ്പെടാൻ ഉണ്ടാക്കുന്ന വഴക്കുകൾ.. അനാവശ്യ ബഹളങ്ങൾ അതിലൂടെ സൃഷ്ടിക്കപെടുന്ന നെഗറ്റിവിറ്റി ഷോ കാണുന്ന പല കുടുംബങ്ങളുടെ മാനസിക അവസ്ഥയെ കൂടി ബാധിക്കും.. ഈ നെഗറ്റിവിറ്റി മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരും ഉണ്ട്.

സിമ്പതിയും എമ്പതിയും മാത്രമാകരുത് മത്സരാർഥിക്ക് വോട്ട് നൽകാൻ ഉള്ള മാനദണ്ഡം. മറിച്ച് പ്രേക്ഷകരായ നിങ്ങൾക്ക് അവരിൽ നിന്നും എന്ത് ദൃശ്യാനുഭം ലഭിക്കുന്നു എന്ത് തരം ആനന്ദമാണ് നിങ്ങൾ അവരിലൂടെ ആസ്വദിക്കുന്നത് എന്നത് വിലയിരുത്തി വോട്ട് നൽകുക. പ്രേക്ഷകരായ നിങ്ങൾ കളിക്കുന്ന ഷോ കൂടിയാണ് ബിഗ് ബോസ് എന്ന് തിരിച്ചറിയുക… എപ്പോൾ ആണ് ഒരു ട്വിസ്റ്റ്‌ സംഭവിക്കുക എന്നറിയാത്ത ക്ലൈമാക്സ്‌ എന്തെന്നറിയാത്ത കാലത്തിനനുസരിച്ചു നില നിൽപ്പിനു വേണ്ടി കോലങ്ങൾ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയിൽ കാണാൻ കഴിയും. എങ്ങനെയാണ് പ്രതിസന്ധികൾ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക.. എങ്ങനെയാണു വാഴുന്നതെന്നും എങ്ങനെയാണ് വീണു പോകുന്നതെന്നും തിരിച്ചറിഞ്ഞു നിങ്ങളും വിജയിക്കുക.. All the best to സീസൺ 6.

Ajay Soni