Film News

ഒറ്റമുറി വീട്ടില്‍ നാല് മക്കളും അമ്മയും!! സുരക്ഷിതഭവനം സമ്മാനിച്ച് അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് വിന്നറായി ആരാധക സ്‌നേഹം സ്വന്തമാക്കിയ താരമാണ് സംവിധായകന്‍ അഖില്‍ മാരാര്‍. സംവിധായകനായി ഷോയില്‍ എത്തിയെങ്കിലും ബിഗ് ബോസ് ഷോയിലൂടെയാണ് അഖില്‍ ജനപ്രിയനായത്. താരത്തിന്റെ പല വെളിപ്പെടുത്തലുകളും ഏറെ ശ്രദ്ധേയമായിരുന്നു. സോഷ്യലിടത്ത് സജീവമാണ് അഖില്‍, എല്ലാ വിശേഷങ്ങളും താരം ആരാധകരുമായി പങ്കിടാറുണ്ട്.

എന്നാല്‍ ഇപ്പോഴിതാ അഖില്‍ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്. ഒറ്റമുറി വീട്ടില്‍ ബുദ്ധിമുട്ടിയ കുടുംബത്തിന് കൈത്താങ്ങായിരിക്കുകയാണ് അഖില്‍. അഖില്‍ തന്നെയാണ് താന്‍ സഹായിച്ചതിന്റെ വീഡിയോ പങ്കുവച്ചത്.

ഒറ്റമുറി വീട്ടില്‍ നാല് മക്കള്‍ക്ക് ഒപ്പം കഴിയുന്ന അമ്മയ്ക്കാണ് അഖിലിന്റെ സന്മനസ് സഹായവുമായി എത്തിയത്. ഭര്‍ത്താവ് മരിച്ചു പോയ അമ്മ, കഷ്ടപ്പെട്ടാണ് മൂന്ന് പെണ്‍മക്കളും ഒരാണും അടങ്ങിയ കുടുംബത്തിന് കൈത്താങ്ങായത്. അവര്‍ക്ക് സമധാനത്തോടെ തലചായ്ക്കാന്‍ സുരക്ഷിതത്വമുള്ള വീട് വേണമെന്നായിരുന്നു ആഗ്രഹം.

അതാണ് അഖില്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. തനിച്ച് വീട് പണി ഫുള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്നും മറ്റുള്ളവരുടെ സഹായവും തേടിയിരുന്നു. താനും ഇങ്ങനെ ഒരു വീട്ടില്‍ നിന്നാണ് ഇന്ന് കാണുന്ന നിലയില്‍ എത്തിയതെന്നും അഖില്‍ പങ്കുവച്ചിരുന്നു. അഖിലിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

‘ആദ്യമായി ബിഗ്‌ബോസ്സിലെ ഒരാള്‍ക്ക് വേണ്ടി ചെയ്ത വോട്ട് പാഴായില്ല എന്നതില്‍ സന്തോഷം, അഖിലെ കഴിവതും രാഷ്ട്രീയത്തില്‍ ഇറങ്ങരുത് ഒരു MLA സ്ഥാനാര്‍ഥി വരെ ആക്കാന്‍ നോക്കും അത് അവരുടെ രാഷ്ട്രിയത്തിന് വേണ്ടി മാത്രം ആക്കും ഒരു നന്‍മ പോലും ചെയ്യാന്‍ പിന്നീട് അവര് സമ്മതിക്കില്ല.

മാരാരേ നിങ്ങള് പൊളിയാണ് മനുഷ്യാ, താങ്കള്‍ ഇതിലൂടെ… ഇനിയും കൂടുതല്‍ പടവുകള്‍ കയറുക ഒപ്പം ഉണ്ട്..രാഷ്ട്രീയം വേണ്ട’, എന്നൊക്കെയാണ് കമന്റ് നിറയുന്നത്.

Anu B