സ്നേഹത്തിൽ ചാലിച്ച ഊണും കഴിച്ചു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഉമ്മയുടെ കൂടെ ഒരു ഫോട്ടോ വേണം ; ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോൾ എന്നെ സ്നേഹിക്കുന്നുണ്ട്

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലൂടെ മലയാളി മനസ്സിൽ കയറിക്കൂടിയ താരമാണ് അഖിൽ മാരാർ. അഞ്ചാം സീസണിൽ അഖിൽ മാരാർ വിജയി ആയതോടെ താരത്തെ താഴത്തും തലയിലും വെക്കാതെയാണ് ആരാധകർ കൊണ്ട് നടക്കുന്നത്. 80% വോട്ട് നേടിയാണ് അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ ഫൈവിന്റെ ടൈറ്റിൽ വിന്നറായത്. ഒട്ടനവധി ആരാധകരുള്ള അഖിലിന്റെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.

അത്തരത്തിൽ താരം ഇപ്പോൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ വീടിനടുത്ത് ചെറിയ ഒരു ഹോട്ടൽ നടത്തുന്ന ഉമ്മയ്‌ക്കൊപ്പമുള്ള ചിത്രമാണ് മാരാർ പങ്കുവെച്ചിരിക്കുന്നത്. ചിത്രം പങ്കുവെച്ചുകൊണ്ട് താരം കുറിച്ചത് ഇപ്രകാരമായിരുന്നു. ” നാട്ടിലുള്ളപ്പോൾ മിക്ക ദിവസങ്ങളിലും ഉച്ച ഭക്ഷണം കഴിച്ചിരുന്നത് കൊട്ടാരക്കര മുസ്ലിം പള്ളിയ്ക്ക് അടുത്തുള്ള ഈ ഉമ്മയുടെ കടയിൽ നിന്നാണ്.

കോടതിയിൽ നിന്നും പഴയൊരു കേസിൻ്റെ ജാമ്യം എടുത്ത് ഇറങ്ങിയപ്പോൾ നല്ല വിശപ്പ് .. മനസിൽ ഉമ്മയുടെ മുഖം പതിഞ്ഞു. പിന്നൊന്നും ആലോചിച്ചില്ല അങ്ങോട്ടേക്ക് വിട്ടു. എന്നെ കണ്ട ഉടനെ. മോനെ നീ അങ്ങ് ക്ഷീണിച്ചു പോയല്ലോടാ. ഇത് പോലെ ആയിരം അമ്മമാരും ഉമ്മമാരും ഇപ്പോൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്നെനിക്കറിയാം. എല്ലാവർക്കും എൻ്റെ ഒരായിരം സ്നേഹം. സ്നേഹത്തിൽ ചാലിച്ച ഊണും കഴിച്ചു ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഉമ്മയുടെ കൂടെ ഒരു ഫോട്ടോ വേണം”

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.