നാദിയെയും ഉമ്മയെയും കാണാൻ ശോഭ എത്തി ; വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ മികച്ച രണ്ടു മത്സരാത്ഥികളായിരുന്നു നാദിറ മെഹ്റിനും ശോഭ വിശ്വനാഥും. ഇരുവരും ബിഗ് ബോസ് വീടിനുള്ളിലും മത്സരം കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷവും തങ്ങളുടെ സൗഹൃദം കത്ത് സൂക്ഷിക്കുന്നുണ്ട്. മറ്റ് സീസണുകളെ അപേക്ഷിച്ച് സീസൺ ഫൈവിന്റെ പ്രത്യേകതയും അത് തന്നെയാണ്.

വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷവും പലരും അവരുടെ സൗഹൃദം കാത്ത് സൂക്ഷിക്കുന്നുണ്ട്. അത്തരത്തിൽ ഇപ്പോൾ ശോഭ നാദിറയുടെ വീട്ടിൽ എത്തിയതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. നാദിറയാണ് ഈ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഉമ്മയുടെ രണ്ടു പെണ്മക്കൾ എന്നാണ് നാദിറ ശോഭയുടെ വരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഓടി വന്നു നാദിയെ കെട്ടിപ്പിടിച്ച ശോഭ പിന്നീട് നാദിറയുടെ ഉമ്മയുടെ അടുത്തേക്ക് പോയി കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ഈ സൗഹൃദം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നാണ് ഏവരും വീഡിയോയ്ക്ക് താഴെ കമന്റായി ഇട്ടിരിക്കുന്നത്.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.