Film News

സ്നേഹത്തിന്റെയും ഇടിയുടെയും ഒമ്പത് വര്‍ഷങ്ങള്‍!! വിവാഹ വാര്‍ഷികം ആഘോഷിച്ച് അഖില്‍ മാരാരും ലക്ഷ്മിയും

മലയാളത്തിന്റെ പ്രിയ താരമാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 താരമായെത്തിയതോടെയാണ് അഖില്‍ മാരാര്‍ ജനപ്രിയനായത്. ഷോയുടെ വിന്നറായതോടെ താരം ഏറെ ആരാധകരെ സ്വന്തമാക്കി. സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഖില്‍. താരത്തിന്റെ ഭാര്യയും മക്കളുമ്ലെലാം ആരാധകരുടെ പ്രിയ താരങ്ങളാണ്. എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ വിവാഹ വാര്‍ഷിക ആശംസ അറിയിച്ചുള്ള താരത്തിന്റെ കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. ഒമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് അഖിലയും ലക്ഷ്മിയും. സ്നേഹത്തിന്റെ ഒപ്പം ഇടിയുടെയും ഒമ്പത് വര്‍ഷങ്ങള്‍ എന്നാണ് പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അഖില്‍ കുറിച്ചത്.

അഖില്‍ മാരാരുടേതായി അണിയറയിലൊരുങ്ങുന്ന പുതിയ ചിത്രം ഓമനയാണ്. ബിഗ് ബോസിലുണ്ടായിരുന്ന നടന്‍ ഷിജുവിനൊപ്പം ചേര്‍ന്നാണ് അഖില്‍ മാരാര്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. 2013ല്‍ പുറത്തിറങ്ങിയ ‘പേരറിയാത്തവര്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു മാരാര്‍ സിനിമാ ലോകത്തെക്കെത്തിയത്. പിന്നീട് 2021ല്‍ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ജോജു ജോര്‍ജ്, നിരരഞ്ജ്, ഷമ്മി തിലകന്‍ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങളായത്.

Anu B