വിനായകന്‍ മതി എന്ന ഡിസിഷന്‍ നൂറ് ശതമാനം ശരി വെച്ച ടൈം!!! ഇങ്ങേരെ പക്കാ ഐസ്ബര്‍ഗ് ഓഫ് ആക്റ്റിംഗ്

രജനീകാന്ത് ചിത്രം ജയിലര്‍ തിയ്യേറ്ററില്‍ നിറഞ്ഞോടുകയാണ്. മലയാളത്തിനും ജയിലര്‍ അഭിമാനമാണ്. നായകനോടൊപ്പം കൈയ്യടി നേടുന്നത് മലയാളത്തിന്റെ സ്വന്തം വിനായകന്‍ ആണ്. പിന്നെ അതിഥി വേഷത്തില്‍ മാത്യുവായി ലാലേട്ടന്‍ കൂടെ എത്തിയതോടെ മാസ് കൈയ്യടികളാണ് തിയ്യേറ്ററില്‍ നിറയുന്നത്.

എക്കാലത്തെയും മികച്ച വില്ലനായി വിനായകന്‍ ജയിലറിലൂടെ മാറിക്കഴിഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ ജയിലറില്‍ വിനായകന്‍ നിറഞ്ഞാടുകയാണ്. ചിരിപ്പിച്ചും, ഭയപ്പെടുത്തിയും, ക്രൂരതകളുടെ കൊടുമുടികള്‍ താണ്ടിയും തന്നിലെ നടനെ അസാമാന്യ കൈയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു വിനായകന്‍.

വിനായകനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. അക്ഷയ് കരുണ്‍ വിനായകനെ കുറിച്ച് പങ്കിട്ട കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. കാര്യം വര്‍മ്മ എന്ന സൈക്കോ വില്ലന്‍ മുഖത്തില്‍ നിറഞ്ഞാടുന്ന വില്ലനിസം ആരേയും പേടിയില്ലാത്ത നോ ഫിയര്‍ ആറ്റിട്യൂഡ് ഒക്കെ ആണേലും ഒറ്റ രംഗമുണ്ട് ജയിലറില്‍ ഇതേ വര്‍മ്മ പിച്ചക്കാരനായി മാറുന്നത്.

അത് മാത്രം മതി വിനായകന്‍ എന്ന അഭിനേതാവിന്റെ ടാലെന്റ്റ് സ്‌കില്‍ റേഞ്ച് അറിയാന്‍. ഒറ്റ മിനുട്ടില്‍ വേറെയേതോ വിനായകനിലേക്ക് ഉള്ള മാറ്റം. മനസ്സില്‍ തോന്നുന്നു നെല്‍സണ്‍ സിനിമയില്‍ ഏറ്റവും ഇഷ്ടം ഉള്ള രംഗത്തില്‍ ഒന്ന് ആ ട്രാന്‍സ്ഫര്‍മേഷന്‍ സീനാണ് എന്ന്. വിനായകന്‍ മതി എന്ന ഡിസിഷന്‍ നൂറ് ശതമാനം ശെരി വെച്ച ടൈം

ആ സീന്‍ കിട്ടിയ തീയേറ്റര്‍ റെസ്‌പോണ്‍സും അന്യമാണ്.കയ്യടിയുടെ ബഹളം . വിനായകന്‍ അഴിഞ്ഞാട്ടം. ഇങ്ങേരെ ഒക്കെ പക്കാ ഐസ്ബര്‍ഗ് ഓഫ് ആക്റ്റിംഗ് എന്ന് വിളിക്കാം . നമ്മള്‍ കണ്ടത് ഒക്കെ ചെറിയ ഒരു പോര്‍ഷന്‍ മാത്രം ഉള്ളില്‍ അഭിനയത്തിന്റെ കലവറ തന്നെ ഉണ്ട് .
One of best transformation performance ever witnessed in a movie. Simple & Powerful. എന്നാണ് അക്ഷയ് കുറിച്ചത്.

Anu