അയ്യനെ കണ്ട് അനുഗ്രഹം തേടി നടി ഗീത!!

ശബരിമലയിലെത്തി അയ്യനെ തൊഴുത് നടി ഗീത. ചിങ്ങം ഒന്നിനാണ് താരം സന്നിധാനത്ത് എത്തിയത്. ശബരിമലയിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് നടി ദര്‍ശനത്തിന് എത്തിയത്. നിര്‍മ്മാല്യം കണ്ടുതൊഴുത് ഗണപതി ഹോമവും നെയ്യഭിഷേകവും നടത്തിയാണ് താരം മടങ്ങിയത്.

പ്രാര്‍ത്ഥനയ്ക്ക് ശേഷം താരം തന്ത്രി മഹേഷ് മോഹനര്‍, മേല്‍ശാന്തി എസ്. ജയരാമന്‍ എന്നിവരുമായി ഗീത സംസാരിച്ചു. ഇവരില്‍ നിന്നും പ്രസാദവും വാങ്ങിയാണ് താരം മടങ്ങിയത്.

കുറച്ചുനാളായി താരം സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. സിനിമ വിട്ട് താരം
ആത്മീയപാതയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതിന് പിന്നാലെയാണ് താരം ശബരിമലയിലെത്തിയത്.

ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് താരം ഇപ്പോള്‍ കഴിയുന്നത്. ഒരുകാലത്ത് തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഹിന്ദിയിലും തിളങ്ങിനിന്ന താരമാണ് ഗീത.
പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കന്‍ വീരഗാഥ, ആധാരം, ആവനാഴി, വൈശാലി, ലാല്‍ സലാം, അഭിമന്യു, അയ്യര്‍ ദി ഗ്രേറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായിരുന്നു.

Anu