Categories: Film News

‘ഗംഭീരം !! പ്രേമലു പക്കാ നസ്ലിൻ ഷോ ആണ്, എന്ത് രസമാണ് ഇവന്റെ അവസ്ഥ കണ്ടിരിക്കാൻ !!’

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രം ‘പ്രേമലു’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നസ്ലന്‍, മമിത എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള റൊമാന്റിക് കോമഡി എന്റര്‍ടൈനര്‍ ആണ്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ അക്ഷയ് കരുണിന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഗംഭീരം പ്രേമലു പക്കാ നസ്ലിന്‍ ഷോ ആണ് .ടൈലര്‍ മേഡ് റോള്‍ .കിടിലന്‍ പെര്‍ഫോമന്‍സ് . ഭയങ്കര ലൈവാക്കിയിട്ടുണ്ട് ചെക്കന്റെ പെര്‍ഫോമന്‍സ് അത് തന്നെ ടിക്കറ്റ് കാശ് മുതലാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

നസ്ലിന്‍ .
ഹോ ചെക്കന്‍ സൂപ്പറാണ് . പറഞ്ഞു പഠിപ്പിച്ച അഭിനയമല്ലാതെ വളരെ നാച്ചുറലായി കാമറ ഇല്ലാത്ത രീതിയില്‍ പെര്‍ഫോം ചെയ്യുക അതും ഭയങ്കരമായി റിലേറ്റ് ചെയ്യുന്ന രീതിയില്‍ .
എന്ത് രസമാണ് ഇവന്റെ അവസ്ഥ കണ്ടിരിക്കാന്‍
സംഭാഷണത്തില്‍ പോലും ആ രസമുണ്ട് .ഒരു പേപ്പറില്‍ എഴുതിയ ഡയലോഗ് എന്ന ഫീല്‍ ഇല്ലാതെ അത്ര ഈസിയായി കണക്റ്റ് ചെയ്താണ് പറയുന്നത്.
ഗംഭീരം പ്രേമലു പക്കാ നസ്ലിന്‍ ഷോ ആണ് .ടൈലര്‍ മേഡ് റോള്‍ .കിടിലന്‍ പെര്‍ഫോമന്‍സ് .
ഭയങ്കര ലൈവാക്കിയിട്ടുണ്ട് ചെക്കന്റെ പെര്‍ഫോമന്‍സ് അത് തന്നെ ടിക്കറ്റ് കാശ് മുതലാണ്.
Premalu is terrific with Naslen ???? Blended so well .
Future Promise

Ajay Soni