‘ചുമ്മാ തമാശയ്ക്ക് വേണ്ടി കോമഡി പറയുകയല്ല പറയുന്നതേ കോമഡിയാവുന്ന അവസ്ഥ’

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ രോമാഞ്ചം. തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ചുമ്മാ തമാശയ്ക്ക് വേണ്ടി കോമഡി പറയുകയല്ല പറയുന്നതേ കോമഡിയാവുന്ന അവസ്ഥ’യെന്നാണ് അക്ഷയ് കരുണ്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഡാ നീ ഹാന്‍സ് വെച്ചിനാ ??
പെട്ടന്ന് കാസറഗോഡ്കാരന്‍
”ഓന് ബെചിന് ബെചിന് ‘
ഇങ്ങേര് കാസര്‍ഗോഡുക്കാരനെ നോക്കി
””ഊമ്പിച്ചിന് എന്നാ ‘??????????????
സിറ്റുവേഷനല്‍ കോമഡിയില്‍ അടുത്ത കാലത്തില്‍ ഇത്രയധികം ചിരിച്ച വേറെ സിനിമയില്ല. ഒടുക്കത്തെ ടൈമിംഗ് ആണ് എല്ലാരും .
ചുമ്മാ തമാശയ്ക്ക് വേണ്ടി കോമഡി പറയുകയല്ല പറയുന്നതേ കോമഡിയാവുന്ന അവസ്ഥ .
നല്ല ക്ലാരിറ്റി സ്പീക്കര്‍ ഉള്ള തീയേറ്റര്‍ കാണാന്‍ ശ്രെമിക്കുക . ചിരിച്ചു മയ്യത്താവാന്‍ ഉള്ള വകുപ്പ് ഉണ്ട് .
പക്കാ ക്ലീന്‍ എന്റര്‍ടൈനര്‍ .
രോമാഞ്ചം.

ജിത്തു മാധവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ അര്‍ജുന്‍ അശോകനും, ചെമ്പന്‍ വിനോദ്, ശ്രീജിത് നായര്‍, അഫ്‌സല്‍, സിജു സണ്ണി, സജിന്‍ ഗോപു ,ജോമോന്‍ ജ്യോതിര്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. സുഷിന് ശ്യാം ആണ് ചിത്രത്തിനെ സംഗീതം ഒരുക്കിയിരിക്കുന്നത്.

2007 ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാനു താഹിര്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. അന്നം ജോണ്‍പോള്‍, സുഷിന്‍ ശ്യാം എന്നിവരാണ് സിനിമയുടെ സഹനിര്‍മ്മാതാക്കള്‍.

Gargi