ബോളിവുഡിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് നടന് അക്ഷയ് കുമാര്‍. ഏതാണ്ട് 150 കോടി രൂപ വരെ താരത്തിന് ഒരു സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ താരം ഒരു ആഗ്രഹം പങ്കുവച്ചിരിക്കുകയാണ്. മലയാളികള്‍ക്ക് ഏറെ സന്തോഷം തരുന്ന ആഗ്രഹമാണ് അക്ഷയ് കുമാര്‍ പങ്കുവച്ചിരിക്കുന്നത്.
അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം രക്ഷാബന്ധന്റെ പ്രൊമോഷനിടെയാണ് താരം ആ ആഗ്രഹം വെളിപ്പെടുത്തിയത്. മോഹന്‍ലാലിനൊപ്പം മലയാള സിനിമയില്‍ അഭിനയിക്കണമെന്നാണ് ബോളിവുഡ് സൂപ്പര്‍താരത്തിന്റെ
ആഗ്രഹം.
ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഒരുപാട് മലയാള സിനിമകള്‍ ഹിന്ദിയില്‍ റീ മേക്ക് ചെയ്തിട്ടുണ്ട്. താങ്കള്‍ എപ്പോഴാണ് മലയാളത്തില്‍ അഭിനയിക്കുക എന്നായിരുന്നു ഒരു മലയാളി ആരാധകന്റെ ചോദ്യം.
ഇതിന് മറുപടി എന്നോണം ആണ് അക്ഷയ്കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
തനിക്ക് മലയാളത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം അക്ഷയ് കുമാര്‍ പ്രകടിപ്പിച്ചത്. അക്ഷയ്കുമാറിന്റെ വാക്കുകകള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.
‘എനിക്കൊരു മലയാളം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്. തമിഴില്‍ ഞാന്‍ രജനികാന്തിനൊപ്പം അഭിനയിച്ചു, കന്നഡയിലും അഭിനയിച്ചു. ഇനി മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കണം. മോഹന്‍ലാലിനൊപ്പം ഒരു ചിത്രത്തില്‍ എന്നെ അഭിനയിപ്പിക്കുമോ എന്ന് പ്രിയദര്‍ശനോട് ചോദിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അതൊരു ബഹുമതിയായിത്തന്നെ കരുതും.’ ഇതാണ് അക്ഷയ് കുമാര്‍ പറഞ്ഞത്.
ഒരു പ്രശ്നം എന്താണെന്ന് വെച്ചാല്‍ തനിക്ക് മലയാളം സംസാരിക്കാന്‍ അറിയില്ല. മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിക്കുന്നതില്‍ തനിക്ക് താല്പര്യം ഇല്ലെന്നും താരം പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…