അക്ഷയ് കുമാർ ഇനി ഇന്ത്യക്കാരൻ; പൗരത്വം ലഭിച്ച സന്തോഷത്തിൽ താരം

ബോളിവുഡ് താരം അക്ഷയ് കുമാറിനെ സംബന്ധിച്ച് ഈ സ്വാതന്ത്ര്യ ദിനം സന്തോഷത്തിൻ്റേതു കൂടിയാണ്  . അക്ഷയ് കുമാർ നായകനായ ഒ മെെ ഗോഡ് 2 സാമാന്യം നല്ല കളക്ഷൻ നേടി തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. റിലീസ് ദിനമായ വെള്ളിയാഴ്ച 10.26 കോടി നേടിയ ചിത്രം മുന്നോട്ടുള്ള രണ്ട് ദിവസങ്ങളിലും കളക്ഷന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച 15.30 കോടിയും ഞായറാഴ്ച 17.55 കോടിയും. അങ്ങനെ 43.11 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. അത് വച്ച് നോക്കുമ്പോള്‍ ഇത് മോശമല്ലാത്ത കളക്ഷനാണ് എന്നാണ് വിവരം. അതിനിടയിലാണ് സ്വാനതന്ത്ര്യ ദിനത്തിൽ വളരെ പ്രാധാന്യമുള്ള ഒരു വാർത്ത അദ്ദേഹം പുറത്തു വിട്ടത്. തനിക്ക് ഇന്ത്യൻ പൗരത്വം ല്ഭിച്ചു എന്നുള്ളതായിരുന്നു ആ വാർത്ത.  ബോളിവുഡിൽ `ഖിലാഡി´ എന്നറിയപ്പെടുന്ന അക്ഷയ് കുമാറിന് ഇന്ത്യയുടെ പാസ്‌പോർട്ട് സ്വന്തമായിരിക്കുകയാണ്. `എൻ്റെ ഹൃദയം മാത്രമല്ല ഇനി മുതൽ പൗരത്വവും ഹിന്ദുസ്ഥാനിയാണ്´പ്രസ്തുത സന്തോഷം പങ്കുവച്ചുകൊണ്ട് അദ്ദേഹം ട്വീറ്റും ചെയ്തു. നേരത്തെ കനേഡിയൻ പൗരത്വമായിരുന്നു അക്ഷയ് കുമാറിനുണ്ടായിരുന്നത്. ഇപ്പോൾ ഇന്ത്യൻ പൗരത്വം ലഭിച്ചതിൽ ഏറെ സന്തോഷത്തിലാണ് താരം.  താരത്തിന് ആരാധകർ ആശംസകളും അറിയിക്കുന്നുണ്ട്.  ഇന്ത്യൻ പൗരത്വം സ്വന്തമാക്കാൻ താരം ഏറെ നാളായി ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്ത്യൻ പൗരത്വം ഇല്ലാത്തതിൻ്റെ പേരിൽ അക്ഷയ് കുമാറിന് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. കാനേഡിയൻ  കുമാർ എന്നായിരുന്നു പൗരത്വത്തിൻ്റെ പേരിൽ അദ്ദേഹത്തെ വിമർശകർ ട്രോളിയിരുന്നത്.

ഇതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ സിനിമകളേയും വിമർശകർ ലക്ഷ്യം വച്ചിരുന്നു. ഈ അടുത്ത കാലത്ത് അദ്ദേഹത്തിൻ്റെ പുറത്തിറങ്ങിയ ചിത്രങ്ങൾ പരാജയങ്ങളായി മാറിയത് വലിയ തിരിച്ചടിയാണ് താരത്തിന് സമ്മാനിച്ചത്. അക്ഷയ് കുമാര്‍ നായകനായ  ‘ഓ മൈ ഗോഡ് 2’ ആണ് ഇപ്പോൾ പ്രദർശനം തുടരുന്ന ചിത്രം. ഏറെ വിവാദം സൃഷ്ടിച്ച ശേഷം റിലീസായ ചിത്രമാണ് ഓ മൈ ഗോഡ് 2 . ഈ ചിത്രത്തില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരില്‍ ചിത്രത്തിനെതിരെ ചില ഹിന്ദുത്വ സംഘടനകള്‍ പ്രേതിഷേധം നടത്തുകയും ചെയ്തു . അക്ഷയ് കുമാറിനെ തല്ലിയാല്‍ 10 ലക്ഷം രൂപ സമ്മാനം നൽകുമെന്ന്  രാഷ്ട്രീയ ബജ്റംഗ് ദള്‍  എന്ന് സംഘടന പ്രഖ്യാപിചു . നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ  ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ പ്രഖ്യാപിച്ചിരുന്നത്. .ഈ സംഘടന ചിത്രത്തിന്‍റെ റിലീസ് ദിവസം ആഗ്രയിലെ ശ്രീടാക്കീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. നേരത്തെ, വൃന്ദാവനിലെ ആശ്രമത്തിൽ സംസാരിക്കവെ ആത്മീയ നേതാവ് സാധ്വി ഋതംഭര ചിത്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്, ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമെന്നും . ശിവഭക്തി ഒരു തമാശയല്ല എന്നും  പറഞ്ഞു. അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. രാഷ്ട്രീയ ബജ്റംഗ്ദളിന്റെ വൈസ് പ്രസിഡന്റ് റൗണക് താക്കൂറിന്റെ നേതൃത്വത്തില്‍ തിയേറ്ററിന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.അതേസമയം സെക്സ് എഡ്യൂക്കേഷന്‍ സംബന്ധിച്ച വിഷയം സംസാരിക്കുന്ന ചിത്രത്തില്‍ ശിവന്‍റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്.  അതേ സമയം മള്‍ട്ടിപ്ലക്സുകളിലാണ് അക്ഷയ് ചിത്രം കൂടുതല്‍ ഓടുന്നത്. മുന്‍പ് നൂറു കോടി ക്ലബിന്‍റെ സ്വന്തം താരമായിരുന്ന അക്ഷയ് കുമാറിന് അടുത്തകാലത്ത് കാര്യമായ ഹിറ്റൊന്നും ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാന്‍ ‘ഓ മൈ ഗോഡ് 2’വിന് സാധിച്ചേക്കുമെന്നാണ് കരുതുന്നത്. 2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ഓ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഓ മൈ ഗോഡ് 2. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Revathy