സിനിമ ചിത്രീകരണത്തിനിടെ ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറിന് അപകടം. പുതിയ സിനിമയായ ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ എന്ന ചിത്രത്തിൽറെ ഷൂട്ടിങ്ങിനിടെയാണ് നടന് അപകടം സംഭവിച്ചത്. അക്ഷയ് കുമാറും ടൈഗർ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ ഇരുവരുമൊത്തുള്ള ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെയാണ് നടന് പരുക്ക് പറ്റിയത്.
എന്നാൽ പരുക്ക് ഗുരുതരനല്ലെന്നും അതിനാൽ ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ട് വരും ദിവസങ്ങളിൽ തുടരുമെന്ന് സിനിമയുടെ അണിയറക്കാർ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ തൽക്കാലം ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണംനിർത്തിവച്ചിരിക്കുകയാണ്. സ്കോട്ട്ലൻഡിലാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.
അക്ഷയ് കുമാറിനും ടൈഗർ ഷ്രോഫിനും പുറമെ പൃഥ്വിരാജും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറും ടൈഗർ ഷ്രോഫും ആദ്യമായും ഒരുമുച്ച് അഭിനയിക്കുന്നത്. പൂജാ എന്റർടെയ്ൻമെൻസിന്റെ ബാനറിൽ വാഷു ഭഗ്നാനിയാണ് ചിത്രം നിർമ്മിക്കുന്നത്. സെൽഫിയാണ് അക്ഷയ് കുമാറിന്റെതായി ഒടുവിൽ ഇറങ്ങിയ സിനിമ
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…