മൂന്ന് മിനിറ്റിൽ ആരാധകർക്കൊപ്പം 184 സെൽഫിയെടുത്ത് ഗിന്നസ് റെക്കോർഡിട്ട് നേടിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ. ‘സെൽഫി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു ഈ അതിവേഗ സെൽഫിയെടുക്കൽ. തന്റെ ഗിന്നസ് സെൽഫിയുടെ കാഴ്ചകൾ അക്ഷയ് കുമാർ തന്റെ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.
സ്റ്റേജിൽ തന്റെ ഫോണുമായി നിൽക്കുന്ന താരത്തിന്റെയടുക്കൽ ഓരോരുത്തരായി എത്തുകയും സെൽഫിയെടുക്കുകയും ചെയ്യുന്നതായി താരം പങ്കുവെച്ച വിഡിയോയിൽ കാണാം.2015ൽ ലണ്ടനിൽ വച്ച് മൂന്ന് മിനിറ്റിൽ 105 സെൽഫിയെടുത്ത ഡ്വെയ്ൻ ജോൺസന്റെ റെക്കോർഡാണ് 184 സെൽഫിയെടുത്ത അക്ഷയ് കുമാർ മറികടന്നത്.
‘എന്റെ ഇതുവരെയുള്ള നേട്ടങ്ങളും താൻ ജീവിതത്തിൽ ഇവിടെയെത്തിയതുമെല്ലാം എൻറെ ആരാധകരുടെ സ്നേഹം കൊണ്ട് മാത്രമാണ്. എൻറെ കരിയറിലുടനീളം കൂടെ നിന്നവർക്കായി ഞാനിത് സമർപ്പിക്കുന്നുവെന്നും. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫിയെടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാവർക്കും നന്ദി. ഇത് എനിക്ക് വളരെ സവിശേഷമാണ്. എക്കാലത്തും ഇത് ഞാൻ ഓർമിക്കും. ഇപ്പോൾ എല്ലാം സെൽഫിയെ കുറിച്ചാണ്. വെള്ളിയാഴ്ച തിയറ്ററിൽ കാണാം.” അക്ഷയ് കുമാർ തന്റെ ഇൻസ്റ്റഗ്രമിൽ കുറിച്ചു
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…