മൂന്ന് മിനിറ്റിൽ 184 സെൽഫിയുമായി അക്ഷയ് കുമാർ

മൂന്ന് മിനിറ്റിൽ ആരാധകർക്കൊപ്പം 184 സെൽഫിയെടുത്ത് ഗിന്നസ് റെക്കോർഡിട്ട് നേടിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ. ‘സെൽഫി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായായിരുന്നു ഈ അതിവേഗ സെൽഫിയെടുക്കൽ. തന്‌റെ ഗിന്നസ് സെൽഫിയുടെ കാഴ്ചകൾ അക്ഷയ് കുമാർ തന്റെ പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.


സ്റ്റേജിൽ തന്‌റെ ഫോണുമായി നിൽക്കുന്ന താരത്തിന്റെയടുക്കൽ ഓരോരുത്തരായി എത്തുകയും സെൽഫിയെടുക്കുകയും ചെയ്യുന്നതായി താരം പങ്കുവെച്ച വിഡിയോയിൽ കാണാം.2015ൽ ലണ്ടനിൽ വച്ച് മൂന്ന് മിനിറ്റിൽ 105 സെൽഫിയെടുത്ത ഡ്വെയ്ൻ ജോൺസന്റെ റെക്കോർഡാണ് 184 സെൽഫിയെടുത്ത അക്ഷയ് കുമാർ മറികടന്നത്.

‘എന്റെ ഇതുവരെയുള്ള നേട്ടങ്ങളും താൻ ജീവിതത്തിൽ ഇവിടെയെത്തിയതുമെല്ലാം എൻറെ ആരാധകരുടെ സ്‌നേഹം കൊണ്ട് മാത്രമാണ്. എൻറെ കരിയറിലുടനീളം കൂടെ നിന്നവർക്കായി ഞാനിത് സമർപ്പിക്കുന്നുവെന്നും. ആരാധകരുടെ സഹായത്തോടെ മൂന്നു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ സെൽഫിയെടുത്തതിനുള്ള ഗിന്നസ് റെക്കോർഡ് ഞങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. എല്ലാവർക്കും നന്ദി. ഇത് എനിക്ക് വളരെ സവിശേഷമാണ്. എക്കാലത്തും ഇത് ഞാൻ ഓർമിക്കും. ഇപ്പോൾ എല്ലാം സെൽഫിയെ കുറിച്ചാണ്. വെള്ളിയാഴ്ച തിയറ്ററിൽ കാണാം.” അക്ഷയ് കുമാർ തന്‌റെ ഇൻസ്റ്റഗ്രമിൽ കുറിച്ചു