ആവശ്യപോലെ മദ്യം ഇനി ലഭിക്കില്ല, മദ്യവിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍

കേരളാ  സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ബിവറേജസ് കോര്‍പറേഷന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങി. ഇനി അവിശ്യംപോലെ മദ്യം ലഭിക്കില്ല. പുതിയ സര്‍ക്കുലര്‍ ഇറക്കിയത് ഉദ്ദേശം  ബെവ്ക്യു ആപ്പ് വഴി നല്‍കുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകള്‍ക്കും ഔട്ട്‌ലെറ്റുകള്‍ക്കും മദ്യം നല്‍കിയാല്‍ മതിയെന്നാണ് അതുപോലെ ടോക്കണ്‍ ഇല്ലാത്തവര്‍ക്കും മദ്യം നല്‍കി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ്

bevq

സംസ്ഥാനത്ത് ഇനി മുതല്‍ മദ്യ വില്‍പ്പനശാലകള്‍ക്കും ബാറുകള്‍ക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് നടപ്പാക്കാനായി വെയര്‍ഹൗസ് മാനേജര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്ബതു വരെയുള്ള ദിവസങ്ങളില്‍ ബുക്ക് ചെയ്ത ടോക്കണുകളും മദ്യവില്‍പ്പനയും തമ്മില്‍ വലിയ അന്തരം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് വിശദീകരണം.
bevq app

ജനുവരിയില്‍ നടക്കേണ്ട ടെന്‍ഡര്‍ നടപടികള്‍ ജൂലായിലാണ് നടന്നത്. വന്‍തുക ഫീസ് കെട്ടിവച്ച്‌ കമ്ബനികള്‍ ടെന്‍ഡറില്‍ പങ്കെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതോടെ പുതിയ കമ്ബനികള്‍ക്ക് മദ്യവിതരണത്തിനുള്ള അവസരവും ഇല്ലാതാവുകയായിരുന്നു.
അതേസമയം പുതിയ ഉത്തരവ് മദ്യവില്‍പ്പനയെ സാരമായി ബാധിക്കുമെന്ന ആക്ഷേപമുണ്ട്. ടോക്കണിന് ആനുപാതികമായി മദ്യം എടുത്താല്‍ വില്‍പ്പനാശാലയിലെ സ്‌റ്റോക്ക് കുറയും. മാത്രമല്ല ചുരുക്കം ബ്രാന്‍ഡുകള്‍ മാത്രമാണ് ഔട്ട്‌ലെറ്റുകളിലെത്തുക. ആവശ്യക്കാര്‍ക്ക് പ്രിയമുള്ള ബ്രാന്‍ഡുകള്‍ വാങ്ങുന്നതിന് ഇത് തടസമാകും.

Vishnu