കഴിഞ്ഞ ദിവസം കൊച്ചിയിൽ ഇന്ധന വില വര്‍ധനവിനെതിരെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചതിനെ അനുകൂലിച്ചും വിമർശിച്ചും പലരും എത്തിയിരുന്നു. നിരവധി താരങ്ങളും അതിൽ പങ്കാളികളായി. എന്നാൽ ഇന്നിപ്പോൾ ചർച്ചയാകുന്നത് ആലപ്പി അഷ്റഫിന്റെ ഈ വിഷയത്തിലെ പ്രതികരണമാണ്. മുൻപ് തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് തിരഞ്ഞെടുപ്പിന് സൈക്കിളിൽ വോട്ട് ചയ്യാൻ പോയി ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധിച്ച സംഭവവുമായി ചേർത്തുവെച്ചുകൊണ്ടാണ് ആലപ്പി അഷ്റഫ് ജോജുവിന്റെ പ്രതിഷേധത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അദ്ദേഹം കുറിച്ചത് ഇപ്രകാരമായിരുന്നു.