Categories: Film News

വാക്കുകള്‍ക്ക് അതീതം!!! ഇത്രയും വലിയ വേഷം ചെയ്ത ഉണ്ണി മുകുന്ദന് പ്രത്യേകം അഭിനന്ദനം- അലക്‌സാണ്ടര്‍ ജേക്കബ്

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം തിയ്യേറ്ററുകള്‍ ഹൗസ് ഫുളാക്കി പ്രദര്‍ശനം തുടരുകയാണ്. നിറഞ്ഞ അഭിനന്ദമാണ് ചിത്രം നേടുന്നത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ചിത്രം അമ്പത് കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. തുടക്ക സമയത്തേക്കാള്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ എങ്ങും ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളാണ്.

കണ്ടിറങ്ങിയവരുടെ വാക്കുകളിലൂടെയാണ് മാളികപ്പുറം ജനഹൃദയങ്ങളിലേയ്ക്ക് എത്തിയത്. ഇപ്പോഴിതാ, ചിത്രത്തിനെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്. കല്ലുവെന്ന എട്ടുവയസ്സുകാരിയുടെ അയ്യപ്പനെ കാണാനുള്ള യാത്രയാണ് ചിത്രം പറയുന്നത്.

‘ദൈവമേ! ശബരിമലയില്‍ കയറി അയ്യപ്പസ്വാമിയെ ദര്‍ശിക്കണമെന്ന കല്ലു എന്ന എട്ടുവയസ്സുകാരിയുടെ ആഗ്രഹത്തെക്കുറിച്ചാണ് ‘മാളികപ്പുറം’ പറയുന്നത്. പോസിറ്റീവിറ്റിയുടെ ഒരു പുതിയ ലോകത്തിലൂടെയാണ് ചിത്രം നമ്മെ കൊണ്ടുപോകുന്നത്. കൂടാതെ ഒരു കൊച്ചുകുട്ടിയുടെ ആഗ്രഹം വിധി എങ്ങനെ നിറവേറ്റുന്നുവെന്നും ഇത് കാണിക്കുന്നു. മാളികപ്പുറത്തില്‍ അഭിനയിച്ച മുഴുവന്‍ അഭിനേതാക്കളും അതിശയിപ്പിക്കുന്നു. രണ്ട് കുട്ടികളും വളരെ നന്നായി അഭിനയിച്ചു. ആ കുട്ടികള്‍ പ്രേക്ഷകരുടെ മനസ്സിനുള്ളില്‍ ഒരു മുദ്ര പതിപ്പിച്ചിരിക്കുന്നു.

‘വാക്കുകള്‍ക്ക് അതീതമായ അഭിനയം. ഉണ്ണിമുകുന്ദന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി മാളികപ്പുറത്തെ വിശേഷിപ്പിക്കാം. ആദ്യ പകുതി തീര്‍ച്ചയായും ആരുടെയും കണ്ണു നനയിക്കും. രണ്ടാം പകുതി ആക്ഷനും ഭക്തിയും നിറഞ്ഞതാണ്. അപ്രതീക്ഷിതമായ ക്ലൈമാക്‌സിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

സിനിമ ഒരു ലളിതമായ ഭക്തി സിനിമയല്ല, മറിച്ച് ഒരുപാട് പോസിറ്റീവിറ്റികളും വികാരങ്ങളും ഉള്‍ക്കൊള്ളുന്ന സിനിമയാണ്. തീര്‍ച്ചയായും തിയറ്ററില്‍ പോയി കണ്ടിരിക്കേണ്ട സിനിമ. ഭക്തിയുടെയും വ്യത്യസ്ത വികാരങ്ങളുടെയും ഒരു യാത്രയിലൂടെ നിങ്ങളെ കൊണ്ടുപോകും. ഈ ചിത്രം അവതരിപ്പിച്ചതിന് മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍, ഇത്രയും വലിയൊരു വേഷം ചെയ്തതിന് ഉണ്ണി മുകുന്ദനെ പ്രത്യേകം അഭിനന്ദിക്കുന്നു’ എന്ന് അലക്‌സാണ്ടര്‍ ജേക്കബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡിസംബര്‍ 30 നാണ് മാളികപ്പുറം തിയറ്ററുകളിലെത്തിയത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രം 50 കോടിയാണ് ഇതുവരെ നേടിയത്. ഉണ്ണി മുകുന്ദന്റെ ആദ്യ 50 കോടി ക്ലബ്ബ് ചിത്രമാണ്. മാത്രമല്ല, റീമേക്കായി ഹിന്ദി, തമിഴ്, തെലുങ്കിലും ചിത്രം എത്തുന്നുണ്ട്.

Anu

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

1 hour ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

1 hour ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

2 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

5 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

7 hours ago