Film News

ആ ചിത്രം പ്രചരിച്ചപ്പോള്‍ ഞാന്‍ ആകെ തകര്‍ന്നു പോയി-ആലിയ ഭട്ട്

ബോളിവുഡിലെ ക്യൂട്ട് ദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. താരപുത്രി റാഹയും സോഷ്യലിടത്തെ താരമാണ്. ഇതുവരെ കുഞ്ഞ് റാഹയുടെ മുഖം ആരാധകലോകം കണ്ടിട്ടില്ലെങ്കിലും ആരാധകര്‍ ഏറെയുണ്ട് കുഞ്ഞ് താരത്തിന്.

രണ്‍ബീര്‍ മകളെ എങ്ങനെയാണ് ശ്രദ്ധിക്കുന്നതെന്നും പൊതുസമൂഹത്തില്‍ നിന്നും മകളുടെ മുഖം മറച്ചു പിടിക്കുന്നതിന്റെ കാരണവും ആലിയ അടുത്തിടെ പറഞ്ഞിരുന്നു. കരീന കപൂറിനൊപ്പം കോഫി വിത്ത് കരണ്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ആലിയ മകള്‍ റാഹയെ കുറിച്ച് പറഞ്ഞത്.

മകള്‍ റാഹയുടെ മുഖം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ താന്‍ ആകെ തകര്‍ന്നു പോയെന്ന് ആലിയ പറയുന്നു. ആ സമയത്ത് രണ്‍ബീറിനെ വിളിച്ച് എനിക്ക് വളരെ ബുദ്ധിമുട്ടാണ്’ എന്നൊക്കെ പറഞ്ഞിരുന്നു. പിന്നെ രണ്‍ബീര്‍ ജോലി മാറ്റിവച്ച് റാഹയുമായി എന്റെ അടുക്കലേക്ക് വന്നു. അപ്പോഴാണ് തനിക്ക് ശരിക്കും ആശ്വാസകരമായതെന്ന് ആലിയ പറയുന്നു.

പക്ഷെ, ആ സമയത്താണ് റാഹയുടെ മുഖത്തിന്റെ ഒരു വശം കാണുന്ന ചിത്രം പുറത്ത് വന്നത്. ആ ചിത്രം കണ്ട് ഞാന്‍ ആകെ തകര്‍ന്നു പോയിരുന്നെന്നും ആലിയ പറഞ്ഞു. റോക്കി ഔര്‍ റാണി കി പ്രേം കഹാനിയുടെ കശ്മീരിലെ ഷെഡ്യൂളിനിടെ ആയിരുന്നു റാഹയുടെ ഒരു ചിത്രം പുറത്തുവന്നത്. അത് തനിക്ക് വളരെ ബുദ്ധിമുട്ടുള്ള ഷെഡ്യൂളായിരുന്നു. പ്രസവ ശേഷമുള്ള ആദ്യത്തെ ഷൂട്ട് ആയിരുന്നു അത്. അതിന്റെ പ്രശ്‌നങ്ങളിലുമായിരുന്നു.

പ്രസവ ശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാന്‍ സമയമെടുക്കുമെന്നും ആലിയ പറയുന്നു. ‘എന്ത് പറഞ്ഞാലും പ്രസവശേഷം ശരീരം പഴയ അവസ്ഥയിലേക്ക് വരാന്‍ സമയമെടുക്കും. ആ സമയത്ത് എനിക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നതായി തോന്നി. രാത്രി ഉറക്കം പോലുമില്ലായിരുന്നു. ഞാന്‍ റാഹയ്ക്ക് ആഹാരമെല്ലാം നല്‍കുമായിരുന്നെങ്കിലും ഷൂട്ടും മറ്റ് കാര്യങ്ങളുമായി തിരക്കിലുമായിരുന്നെന്ന് താരം പറയുന്നു.

റാഹ രണ്‍ബീറിന്റെ ജീവനാണ്. ചിലപ്പോഴൊക്കെ കണ്ണിമ ചിമ്മാതെ റാഹയെ നോക്കിയിരിക്കാറുണ്ട്. മകള്‍ക്കൊപ്പം കളിക്കാനും രണ്‍ബീര്‍ സമയം കണ്ടെത്താറുണ്ട്. റാഹയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അതീവശ്രദ്ധ പുലര്‍ത്തുന്നയാളാണ് രണ്‍ബീര്‍. രണ്‍ബീര്‍ റാഹയെ എടുത്തുനടക്കും. ചിലപ്പോഴൊക്കെ തനിക്ക് മകളെ പിടിച്ചു വാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ആലിയ പറയുന്നു.

Anu B