ഇക്കഴിഞ്ഞ നവംബർ ആറിനാണ് ബോളിവുഡ് താരങ്ങളായ റൺബീർ കപൂറിനും ആലിയ ഭട്ടിനും ആദ്യത്തെ കൺമണി പിറന്നത്. പ്രസവത്തിന്
ശേഷം മകളും ആലിയയും സുഖമായിരിക്കുന്നുവെന്ന് റൺബീർ കപൂർ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രസവശേഷം നടി ആലിയ ഭട്ട് ആശുപത്രി വിട്ടിരിക്കുകയാണ്. റൺബീർ കപൂറിനും മകൾക്കുമൊപ്പം നടി രൺബീറിന്റെ ബാന്ദ്രയിലെ കുടുംബവീടായ വാസ്തുവിലാണ് എത്തിയത്.
ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് മകളെയും കൊണ്ട് ആലിയ വീട്ടിലെത്തിയത്. താരത്തിന്റെ കാർ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയതും പാപ്പരാസികൾ ഇവരുടെ പിന്നാലെ കൂടിയിരുന്നു. എന്നാൽ മകളെ ക്യാമറാക്കണ്ണുകളിൽ നിന്നും മാറ്റിപ്പിടിക്കാൻ രൺബീർ കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിക്കുകയായിരുന്നു. ഇവർക്കൊപ്പം രൺബീറിന്റെ അമ്മയായ നീതു കപൂറും ഉണ്ടായിരുന്നു.
റൺബീർ കപൂറും ആലിയ ഭട്ടും അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഈ വർഷം ഏപ്രിൽ 14 നായിരുന്നു ഇവരുടെ വിവാഹം. വിവാഹിതരായി ഏഴാമാസത്തിലാണ് ഇവർക്ക് മകൾ ജനിച്ചത്. ആലിയ വിവാഹത്തിന് മുന്നേ ഗർഭിണിയായിരുന്നുവെന്നും അതിനാൽലാണ് പെട്ടന്ന് വിഹാഹം നടത്തിയതെന്നും പാപ്പരാസികൾ പറഞ്ഞിരുന്നു. ആലിയയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ബഹ്മാസ്ത്രയാണ് ആലിയയുടേയും റൺബീറിന്റേയും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…