മകളെ കയ്യിലെടുത്ത് രൺബീർ; ആലിയ ഭട്ട് ആശുപത്രി വിട്ടു!

ഇക്കഴിഞ്ഞ നവംബർ ആറിനാണ് ബോളിവുഡ് താരങ്ങളായ റൺബീർ കപൂറിനും ആലിയ ഭട്ടിനും ആദ്യത്തെ കൺമണി പിറന്നത്. പ്രസവത്തിന് ശേഷം മകളും ആലിയയും സുഖമായിരിക്കുന്നുവെന്ന് റൺബീർ കപൂർ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രസവശേഷം നടി ആലിയ…

ഇക്കഴിഞ്ഞ നവംബർ ആറിനാണ് ബോളിവുഡ് താരങ്ങളായ റൺബീർ കപൂറിനും ആലിയ ഭട്ടിനും ആദ്യത്തെ കൺമണി പിറന്നത്. പ്രസവത്തിന്
ശേഷം മകളും ആലിയയും സുഖമായിരിക്കുന്നുവെന്ന് റൺബീർ കപൂർ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പ്രസവശേഷം നടി ആലിയ ഭട്ട് ആശുപത്രി വിട്ടിരിക്കുകയാണ്. റൺബീർ കപൂറിനും മകൾക്കുമൊപ്പം നടി രൺബീറിന്റെ ബാന്ദ്രയിലെ കുടുംബവീടായ വാസ്തുവിലാണ് എത്തിയത്.

ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് മകളെയും കൊണ്ട് ആലിയ വീട്ടിലെത്തിയത്. താരത്തിന്റെ കാർ ആശുപത്രിയിൽ നിന്നും പുറത്തിറങ്ങിയതും പാപ്പരാസികൾ ഇവരുടെ പിന്നാലെ കൂടിയിരുന്നു. എന്നാൽ മകളെ ക്യാമറാക്കണ്ണുകളിൽ നിന്നും മാറ്റിപ്പിടിക്കാൻ രൺബീർ കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിക്കുകയായിരുന്നു. ഇവർക്കൊപ്പം രൺബീറിന്റെ അമ്മയായ നീതു കപൂറും ഉണ്ടായിരുന്നു.

റൺബീർ കപൂറും ആലിയ ഭട്ടും അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. ഈ വർഷം ഏപ്രിൽ 14 നായിരുന്നു ഇവരുടെ വിവാഹം. വിവാഹിതരായി ഏഴാമാസത്തിലാണ് ഇവർക്ക് മകൾ ജനിച്ചത്. ആലിയ വിവാഹത്തിന് മുന്നേ ഗർഭിണിയായിരുന്നുവെന്നും അതിനാൽലാണ് പെട്ടന്ന് വിഹാഹം നടത്തിയതെന്നും പാപ്പരാസികൾ പറഞ്ഞിരുന്നു. ആലിയയുടെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ബഹ്‌മാസ്ത്രയാണ് ആലിയയുടേയും റൺബീറിന്റേയും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു.