സാരിയില്‍ സുന്ദരിയായി ആലിയ ഭട്ട്..!! ഗംഗുഭായിയെ കാത്ത് ആരാധകര്‍!

ബോളിവുഡിന്റെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരത്തിന്റെ പുതിയ ചിത്രമായ ‘ഗംഗുഭായ് കത്ത്യാവാടി’യ്ക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കും ഗംഗുഭായി’ എന്നാണ് ഏവരുടേയും പ്രതീക്ഷ.’പദ്മാവതി’നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി’. ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.

തന്റെ സിനിമയുടെ പ്രമോഷന്‍ പരിപാടികളുടെ തിരക്കിലാണ് ഇപ്പോള്‍ താരം. ‘ഗംഗുഭായ് കത്ത്യാവാടിയുടെ പ്രമോഷന്റെ ഭാഗമായി സാരിയില്‍ തിളങ്ങിയ ആലിയയുടെ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളില്‍ സാരിയിലാണ് കൂടുതലും ആലിയ എത്തുന്നത്. അടുത്തിടെ ഐവറി സില്‍ക്ക് ഓര്‍ഗന്‍സ സാരിയിലാണ് ആലിയ എത്തിയത്. സാരിക്ക് അനുയോജ്യമായ ബ്ലൗസും കുറച്ച് ആഭരണങ്ങളുമാണ് ആലിയ ധരിച്ചത്

.ആലിയയുടെ സാരി ഫാഷന്‍ പ്രേമികളുടെ ഇഷ്ടം നേടിയിട്ടുണ്ട്. വസ്ത്രത്തിന്റെ വിലയും കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരിപ്പോള്‍. 36000 രൂപയാണ് ആലിയ ഭട്ട് അണിഞ്ഞ സാരിയുടെ വില. കാമാത്തിപുര എന്ന മുംബൈയിലെ ചുവന്ന തെരുവ് പ്രദേശത്തെ സ്ത്രീകളുടെയും അനാഥരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച ഗംഗുഭായ് കത്ത്യാവാടിയുടെ ജീവിതവുമായി ആലിയ സ്‌ക്രീനില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

 

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago