പതിനഞ്ച് മിനിട്ടിന് അഞ്ച് കോടി, ആലിയയുടെ പ്രതിഫലം കേട്ട് ഞെട്ടി സിനിമാലോകം

Follow Us :

ബോളിവുഡിലെ ക്യൂട്ട് ഗേളാണ് ആലിയ ഭട്ട്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരം വളരെ വേഗമാണ് മുന്‍നിര നായികമാരില്‍ ഒരാളായി വളര്‍ന്നത്. ഇപ്പോഴിതാ ആലിയ തെലുങ്ക് സിനിമാ ലോകത്തേക്ക് കൂടി ചുവടുവെക്കാന്‍ ഒരുങ്ങുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്. ബ്രഹ്‌മാണ്ഡ സിനിമയായ ബാഹുബലിയ്ക്ക് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആലിയ തെലുങ്കിലേക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ആര്‍ആര്‍ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രമുഖരായ നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്. ഈ ചിത്രത്തില്‍
കേവലം പതിനഞ്ച് മിനുറ്റ് മാത്രമേ ആലിയ ഉണ്ടാവുകയുള്ളു എന്നാണ് അറിയുന്നത്. ഇത്രയും മിനിറ്റില്‍ അഭിനയിക്കുന്നതിന് വേണ്ടി മാത്രം അഞ്ച് കോടിയോളം പ്രതിഫലം വാങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. മാസങ്ങളോളം ഷൂട്ടിംഗ് നടക്കുന്ന ഹിന്ദി ചിത്രത്തിനായി ആലിയ വാങ്ങുന്നത് പത്ത് കോടിയാണ്.


ഹിന്ദി സിനിമകളില്‍ വര്‍ക്ക് ചെയ്യുന്നതിനെക്കാളും വേറിട്ടൊരു അനുഭവമാണ് തെലുങ്ക് ചിത്രത്തിലൂടെ ലഭിച്ചതെന്നാണ് മുന്‍പൊരു അഭിമുഖത്തില്‍ ആലിയ പറഞ്ഞത്. സംവിധായകനെ കുറിച്ചും നായകന്മാരെ കുറിച്ചുമൊക്കെ അന്ന് നടി തുറന്ന് സംസാരിച്ചിരുന്നു. അതേ സമയം ഔദ്യോഗികമായി പുറത്ത് വന്ന റിപ്പോര്‍ട്ട് അല്ലെങ്കിലും ആലിയയുടെ വമ്പന്‍ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്.