പുതിയ ഡെനിമില്‍ തിളങ്ങി ആലിയ!! വില കേട്ട് ഞെട്ടി ആരാധകലോകം

Follow Us :

ബോളിവുഡിലെ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടി ആലിയ ഭട്ടും റണ്‍ബീറും. ഇരുവരുടെയും മകള്‍ റാഹയും ആരാധകരുടെ പ്രിയ താരമാണ്. ഒന്നാം പിറന്നാളിന് ശേഷമാണ് കുഞ്ഞ് റാഹയുടെ മുഖം താരദമ്പതികള്‍ പുറത്തുവിട്ടത്.

ഇപ്പോഴിതാ ആലിയയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഡെനിം ഔട്ട്ഫിറ്റിലാണ് ആലിയ എത്തിയിരിക്കുന്നത്. താരം തന്നെയാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ആലിയ ഡെനിം ഔട്ട്ഫിറ്റിന്റെ ഫ്രീക്വന്റ് ഫോളോവറാണ്. ആലിയ ധരിച്ച ഡെനിംമിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം. ഒന്നേകാല്‍ ലക്ഷമാണ് താരത്തിന്റെ പുതിയ ഔട്ട്ഫിറ്റിന്റെ വില.

അലൈയ ബ്രാന്‍ഡിന്റെ കളക്ഷനില്‍ നിന്നുള്ള ഡെനിം വസ്ത്രമാണ് ആലിയ ധരിച്ചിട്ടുള്ളത്. വേനല്‍ക്കാലത്തും നൈറ്റ് ഔട്ടിനും ധരിക്കാന്‍ കഴിയുന്ന ഡ്രസാണ്. പുറകില്‍ ഫാഷനബിളാക്കി ക്രിസ്-ക്രോസ് സ്ട്രാപ്‌സ് ഉണ്ട്. സ്‌കൂപ് നെക്ലൈന്‍ ക്ലാസിക് ലുക്ക് നല്‍കിയിട്ടുണ്ട്. മിഡി ലെങ്തിലുള്ളതാണ് ഡ്രസ്. അതും ഏറെ ആകര്‍ഷകമാണ്. കാഷ്വല്‍ ഔട്ടിങ്ങിനും മറ്റു പരിപാടികള്‍ക്കും ധരിക്കാവുന്നതാണ് ഈ ഡെനിം. 1,29,571 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. ബോളിവുഡ് സെലിബ്രിറ്റികള്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കും അഭിമുഖങ്ങള്‍ക്കും ഡെനിം ഔട്ട്ഫിറ്റുകളില്‍ താരങ്ങള്‍ എത്താറുണ്ട്.