കാഴ്ചയിലെ ഭംഗിക്ക് വേണ്ടി കുറച്ച് സ്വർണ്ണമൊക്കെ ധരിക്കുന്നുണ്ട്, വിവാഹവിശേഷം പങ്കുവെച്ച് എലീന!

ഏറെ നാളത്തെ പ്രണയം സഫലമാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് നടിയും അവതാരികയുമായ എലീന പടിക്കൽ. രോഹിത്തിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. ഇരുവരുടെയും പ്രണയകഥ എലീന തന്നെയാണ് ബിഗ് ബോസ്സിൽ വെച്ച് തുറന്ന് പറഞ്ഞത്. പ്രണയത്തെ എതിർത്തിരുന്ന വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതോടെ സന്തോഷം പങ്കുവെച്ച് കൊണ്ട് എലീന എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് എലീന. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് എലീന തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

വിവാഹത്തിനായി സിമ്പിൾ സാരിയാണ് ഞാൻ തിരഞ്ഞെടുത്തത്. എന്റെ സുഹൃത്തായ ആര്യ നായർ ആണ് സാരി ഡിസൈൻ ചെയ്യുന്നത്. ഞങ്ങളുടെ രണ്ടു പേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള ഡിസൈൻ ആണ് സാരിയിൽ ഒരുക്കുന്നത്. എന്നാൽ സാരിയിൽ മറ്റൊരു കാര്യം കൂടി ഉണ്ട്. അത് സർപ്രൈസ് ആണ്. കല്യാണത്തിന്റെ അന്ന് മാത്രമേ അത് പുറത്തു വിടത്തോളു. ഹിന്ദു-ക്രിസ്ത്യൻ രീതിയിൽ ആണ് വിവാഹം പ്ലാൻ ചെയ്തിരിക്കുന്നത്. വിവാഹശേഷമുള്ള റിസപ്ഷന് ക്രിസ്ത്യൻ ബ്രൈഡൽ സ്റ്റൈൽ ആയിരിക്കും ഒരുങ്ങുക. സ്വർണ്ണത്തോട് താൽപ്പര്യം ഇല്ലാത്ത ആൾ ആണ് ഞാൻ. എന്നാൽ ഹിന്ദു രീതിയിൽ ഉള്ള വിവാഹത്തിൽ കുറച്ച് ആഭരണം എങ്കിലും അണിഞ്ഞില്ലെങ്കിൽ ഒരു പൂർണ്ണത കിട്ടില്ലല്ലോ, അതിനായി കുറച്ച് മാത്രം ആഭരണങ്ങൾ അണിയാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ചടങ്ങുകൾ ഒക്കെ എങ്ങനെ ആകണം എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല. ആരെയും ക്ഷണിച്ച് തുടങ്ങിയതും ഇല്ല. ലോക്ക്ഡൗൺ തന്നെ ആണ് അതിന്റെ പ്രധാന കാരണം. ഇളവുകളും നിബന്ധനകളും ഒക്കെ എങ്ങനെ ആണെന്ന് അറിഞ്ഞാൽ അല്ലെ അതനുസരിച്ച് തീരുമാനിക്കാൻ കഴിയു. ഞാൻ വിവാഹം കഴിച്ചു പോകുന്ന കാര്യം ഓർത്ത് ഇപ്പോഴേ ‘അമ്മ വിഷമിക്കണ്ട തുടങ്ങിയിട്ടുണ്ട്. ഞാൻ വിവാഹം കഴിഞ്ഞു പോയാൽ പിന്നെ വീട്ടിലേക്ക് വരുമോ എന്നാണ് അമ്മയുടെ വിഷമം. എന്നാൽ വിവാഹം കഴിഞ്ഞു കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ തിരിച്ച് വീട്ടിലേക്ക് വരും. ഷൂട്ടിങ്ങിന് വീട്ടിൽ നിന്ന് പോകാൻ ആണ് എളുപ്പം. അത് കൊണ്ട് തന്നെ വീട്ടിൽ തിരിച്ച് വന്നിട്ട് ആയിരിക്കും ഷൂട്ടിങ്ങിന് പോകുന്നത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago