കാഴ്ചയിലെ ഭംഗിക്ക് വേണ്ടി കുറച്ച് സ്വർണ്ണമൊക്കെ ധരിക്കുന്നുണ്ട്, വിവാഹവിശേഷം പങ്കുവെച്ച് എലീന!

alina padikkal about marriage
alina padikkal about marriage

ഏറെ നാളത്തെ പ്രണയം സഫലമാകാൻ പോകുന്നതിന്റെ സന്തോഷത്തിൽ ആണ് നടിയും അവതാരികയുമായ എലീന പടിക്കൽ. രോഹിത്തിനെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത്. ഇരുവരുടെയും പ്രണയകഥ എലീന തന്നെയാണ് ബിഗ് ബോസ്സിൽ വെച്ച് തുറന്ന് പറഞ്ഞത്. പ്രണയത്തെ എതിർത്തിരുന്ന വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചതോടെ സന്തോഷം പങ്കുവെച്ച് കൊണ്ട് എലീന എത്തിയിരുന്നു. ഇപ്പോഴിതാ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് എലീന. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് എലീന തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.aleena padikkal

വിവാഹത്തിനായി സിമ്പിൾ സാരിയാണ് ഞാൻ തിരഞ്ഞെടുത്തത്. എന്റെ സുഹൃത്തായ ആര്യ നായർ ആണ് സാരി ഡിസൈൻ ചെയ്യുന്നത്. ഞങ്ങളുടെ രണ്ടു പേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങൾ ചേർത്തുവെച്ചുകൊണ്ടുള്ള ഡിസൈൻ ആണ് സാരിയിൽ ഒരുക്കുന്നത്. എന്നാൽ സാരിയിൽ മറ്റൊരു കാര്യം കൂടി ഉണ്ട്. അത് സർപ്രൈസ് ആണ്. കല്യാണത്തിന്റെ അന്ന് മാത്രമേ അത് പുറത്തു വിടത്തോളു. ഹിന്ദു-ക്രിസ്ത്യൻ രീതിയിൽ ആണ് വിവാഹം പ്ലാൻ ചെയ്തിരിക്കുന്നത്. വിവാഹശേഷമുള്ള റിസപ്ഷന് ക്രിസ്ത്യൻ ബ്രൈഡൽ സ്റ്റൈൽ ആയിരിക്കും ഒരുങ്ങുക. സ്വർണ്ണത്തോട് താൽപ്പര്യം ഇല്ലാത്ത ആൾ ആണ് ഞാൻ. എന്നാൽ ഹിന്ദു രീതിയിൽ ഉള്ള വിവാഹത്തിൽ കുറച്ച് ആഭരണം എങ്കിലും അണിഞ്ഞില്ലെങ്കിൽ ഒരു പൂർണ്ണത കിട്ടില്ലല്ലോ, അതിനായി കുറച്ച് മാത്രം ആഭരണങ്ങൾ അണിയാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ ചടങ്ങുകൾ ഒക്കെ എങ്ങനെ ആകണം എന്ന് ഇത് വരെ തീരുമാനിച്ചിട്ടില്ല. ആരെയും ക്ഷണിച്ച് തുടങ്ങിയതും ഇല്ല. ലോക്ക്ഡൗൺ തന്നെ ആണ് അതിന്റെ പ്രധാന കാരണം. ഇളവുകളും നിബന്ധനകളും ഒക്കെ എങ്ങനെ ആണെന്ന് അറിഞ്ഞാൽ അല്ലെ അതനുസരിച്ച് തീരുമാനിക്കാൻ കഴിയു. ഞാൻ വിവാഹം കഴിച്ചു പോകുന്ന കാര്യം ഓർത്ത് ഇപ്പോഴേ ‘അമ്മ വിഷമിക്കണ്ട തുടങ്ങിയിട്ടുണ്ട്. ഞാൻ വിവാഹം കഴിഞ്ഞു പോയാൽ പിന്നെ വീട്ടിലേക്ക് വരുമോ എന്നാണ് അമ്മയുടെ വിഷമം. എന്നാൽ വിവാഹം കഴിഞ്ഞു കുറച്ച് ദിവസങ്ങൾക്ക് ശേഷം ഞാൻ തിരിച്ച് വീട്ടിലേക്ക് വരും. ഷൂട്ടിങ്ങിന് വീട്ടിൽ നിന്ന് പോകാൻ ആണ് എളുപ്പം. അത് കൊണ്ട് തന്നെ വീട്ടിൽ തിരിച്ച് വന്നിട്ട് ആയിരിക്കും ഷൂട്ടിങ്ങിന് പോകുന്നത്.

Previous articleപുതിയ സന്തോഷം പങ്കുവെച്ച് റിമി ടോമി, ആശംസകളുമായി ആരാധകരും!
Next articleഎന്‍റെ കുറ്റംകൊണ്ടല്ല അവര്‍ അങ്ങനെ പെരുമാറിയത് എന്നു തെളിയിക്കാന്‍ ഞാന്‍‍ ഒന്നുകൂടി ശ്രമിച്ചു!