നായനാര്‍ അപ്പൂപ്പന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ചു!!! അത്യപൂര്‍വ്വ ഭാഗ്യം ലഭിച്ച ആ താരം

വിജയദശമി ദിനത്തില്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ച വയ്ക്കുന്നവരുടെ ചിത്രങ്ങളാണ് സോഷ്യലിടത്ത് വൈറലാകുന്നത്. നിരവധി പേരാണ് ആ അപൂര്‍വ നിമിഷത്തിനെ കുറിച്ച് പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ മുന് മുഖ്യമന്ത്രി ഇകെ നായനാര്‍ എഴുത്തിനിരുത്തിയ ഒരു കുഞ്ഞിന്റെ വിശേഷമാണ് വൈറലാകുന്നത്. അത്യപൂര്‍വ ഭാഗ്യം ലഭിച്ച കുട്ടി ഇന്ന് കേരളം മുഴുവന്‍ ആരാധകരുള്ള വലിയ താരമാണ്. നടിയും അവതാരകയുമായ എലീന പടിക്കല്‍ ആണ് ആ ഭാഗ്യവതി.

ഓര്‍മയിലെ ആദ്യാക്ഷരം എന്ന പേരില്‍ പങ്കുവച്ച പോസ്റ്റില്‍, ഞാന്‍ എത്ര ഭാഗ്യവതിയാണ്. എന്റെ മാതാപിതാക്കളോടും നായനാര്‍ അപ്പൂപ്പനോടും, ടീച്ചറമ്മയോടും നന്ദി പറയുന്നു. എന്റെ ചുറ്റുമുള്ള സ്‌നേഹമുള്ളവര്‍ നല്‍കുന്ന അനുഗ്രഹവും, പാഠങ്ങളും എന്നെ നല്ലൊരു വ്യക്തിയാക്കുന്നു -എലീന പടിക്കല്‍ കുറിച്ചു. നായനാരുടെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിയ്ക്കുന്ന ചിത്രവും എലീന പങ്കുവച്ചു.

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഇകെ നായനാര്‍ കുട്ടിയായ എലീന പടിക്കലിനെ ആദ്യാക്ഷരം കുറിപ്പിക്കുന്ന പഴയ പത്ര കട്ടിംഗും എലീന പങ്കുവച്ചിട്ടുണ്ട്. നായനാര്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് മൂന്നുവയസുകാരിയായ എലീനയെ എഴുത്തിനിരുത്തിയത്.

കത്തിച്ചുവച്ച നിലവിളക്കിന് മുന്നില്‍ അരിയില്‍ എലീനയെ എഴുതിക്കുകയാണ് നായനാര്‍. നായനാരുടെ ഭാര്യ ശാരദ ടീച്ചറും അടുത്ത് തന്നെയുണ്ട്. തിരുവനന്തപുരം വഴുതക്കാട് ഈശ്വര വിലാസം ലൈനിലെ വാടക വീട്ടിലായിരുന്നു എഴുത്തിരുത്തല്‍ ചടങ്ങ്.

എലീനയുടെ മാതാപിതാക്കള്‍ തങ്ങളുടെ ആവശ്യവുമായി നായനാരെ സമീപിച്ചപ്പോള്‍ ഞാന്‍ വേണോ എന്ന് ചോദിച്ച് ഒഴിഞ്ഞുമാറിയെങ്കിലും ശാരദ ടീച്ചര്‍ അടക്കം നിര്‍ബന്ധിച്ചതോടെയാണ് നായനാര്‍ എഴുത്തിരുത്താന്‍ സമ്മതിച്ചത്.

Anu B