ഇങ്ങനെയുമുണ്ടോ ആഘോഷം, മകളുടെ ജന്മദിനത്തിന് സര്‍പ്രൈസ് ഒരുക്കി അല്ലു അര്‍ജുന്‍

മലയാളിയല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള തെലുങ്കു നടനാണ് അല്ലു അര്‍ജുന്‍. ഒരുപക്ഷെ, തെലുങ്കില്‍ ഏറ്റവും കൂടുതല്‍ മലയാളി ആരാധകരുള്ള താരവും അല്ലു തന്നെ. അല്ലു അര്‍ജുന്റെ എല്ലാ ചിത്രങ്ങളും മലയാളത്തിലും റിലീസ് ചെയ്യാറുണ്ട്. മോസ്റ്റ് സ്‌റ്റൈലിഷ് സ്റ്റാര്‍ എന്നാണ് അദ്ദേഹത്തെ ആരാധകര്‍ വിളിക്കുന്നത്. മല്ലു അര്‍ജുന്‍ എന്ന് വരെ താരത്തെ വിളിക്കുന്നവരും ഉണ്ട്.രണ്ട് മക്കളാണ് താരത്തിന് ഉള്ളത്. ഒരു മകനും മകളും ആണ് അല്ലുവിന് ഉള്ളത്.അയാന്‍ എന്നാണ് മകന്റെ പേര്. അര്‍ഹ എന്നാണ് മകളുടെ പേര്.

അര്‍ഹയുടെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. മകള്‍ക്കായി അല്ലു അര്‍ജുന്‍ ഒരുക്കിയ സര്‍പ്രൈസ് കണ്ട് കൈയ്യടിച്ചിരിക്കുകയാണ് ആരാധകര്‍. അത്രയ്ക്ക് കിടിലനായിരുന്നു അല്ലുവിന്റെ സര്‍പ്രൈസ് ആഘോഷം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലെ ഒരു പ്രൈവറ്റ് ഫ്‌ലോറിലാണ് മകളുടെ അഞ്ചാം ജന്മദിനം താരം ആഘോഷിച്ചത്. ഇതിനെക്കുറിച്ച് ഗീത ആര്‍ട്‌സ് ഡിജിറ്റല്‍ കണ്ടന്റെ പ്രതിനിധി ശരത് ചന്ദ്ര നായിഡു ട്വീറ്റ് ചെയ്തു. അല്ലു വിനും കുടുംബത്തിനും ബുര്‍ജ് ഖലീഫയുടെയുടെ ഉടമകള്‍ ആതിഥേയത്വം നല്‍കി എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
പുഷ്പ എന്ന ചിത്രമാണ് അല്ലു അര്‍ജുന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. തെലുങ്കിലെ പ്രശസ്ത സംവിധായകനായ സുകുമാര്‍ ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ആര്യ, ആര്യാ റ്റു എന്നീ രണ്ടു ചിത്രങ്ങള്‍ ഇദ്ദേഹം തന്നെയാണ് സംവിധാനം ചെയ്തത്. രണ്ടു ഭാഗങ്ങളായാണ് പുഷ്പ എന്ന ചിത്രം പുറത്തിറങ്ങുന്നത്. പുഷ്പാ ദി റൈസ് എന്നാണ് ആദ്യ ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം ക്രിസ്മസിന് തിയേറ്ററുകളിലെത്തും. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

Geethu