അല്ലു എന്നാൽ ഫ്ലവ‍ർ അല്ല ഫയർ! ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ വരെ നോ പറയില്ല, പക്ഷേ, അല്ലു അർജുൻ പറയും

അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2 എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2024 ആഗസ്റ്റില്‍ ആണ് ചിത്രം തീയറ്ററുകളിലെത്തുക. എന്നാൽ, ചിത്രത്തില്‍ ഒരു ഗുഡ്ക കമ്പനിയുടെ 10 കോടിയുടെ പരസ്യം അല്ലു അര്‍ജുന്‍ വേണ്ടെന്ന് വച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിലെ അല്ലുവിന്‍റെ പുഷ്പ എന്ന കഥാപാത്രം ലഹരി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തങ്ങളുടെ ബ്രാന്‍റ് ചിത്രത്തില്‍ കോളാബ് ചെയ്യാം എന്നായിരുന്നു കമ്പനിയുടെ വാ​ഗ്ദാനം.

ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് 10 കോടി രൂപയുടെ ഓഫറാണ് കമ്പനി മുന്നോട്ട് വച്ചത്. എന്നാൽ, ഇത്തരം ബ്രാൻഡുകളുടെ പ്രമോഷനിൽ തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അല്ലു അർജുൻ ഓഫർ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മദ്യത്തിന്റെയോ പാൻ ബ്രാൻഡിന്റെയോ ഓഫർ അല്ലു അർജുൻ നിരസിക്കുന്നത് ആദ്യമായിട്ടല്ല.

പുഷ്പ: ദ റൈസിന്‍റെ വിജയത്തിന് ശേഷം ഒരു ടെലിവിഷൻ പരസ്യത്തിനായി ഒരു ഗുഡ്ക കമ്പനി നടന് വൻ തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അല്ലു അര്‍ജുന്‍ ഈ പരസ്യം ചെയ്തില്ല. സുകുമാറാണ് പുഷ്പയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുഷ്പ: ദി റൈസ് 2021ലണ് പുറത്തിറങ്ങിയത്. പാന്‍ ഇന്ത്യ ഹിറ്റായി ചിത്രം മാറി. ആക്ഷൻ ഡ്രാമ മൂഡിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ അടുത്തിടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago