അല്ലു എന്നാൽ ഫ്ലവ‍ർ അല്ല ഫയർ! ബോളിവുഡിലെ സൂപ്പര്‍താരങ്ങള്‍ വരെ നോ പറയില്ല, പക്ഷേ, അല്ലു അർജുൻ പറയും

അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2 എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2024 ആഗസ്റ്റില്‍ ആണ് ചിത്രം തീയറ്ററുകളിലെത്തുക. എന്നാൽ, ചിത്രത്തില്‍ ഒരു ഗുഡ്ക കമ്പനിയുടെ 10 കോടിയുടെ പരസ്യം അല്ലു അര്‍ജുന്‍ വേണ്ടെന്ന്…

അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2 എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. 2024 ആഗസ്റ്റില്‍ ആണ് ചിത്രം തീയറ്ററുകളിലെത്തുക. എന്നാൽ, ചിത്രത്തില്‍ ഒരു ഗുഡ്ക കമ്പനിയുടെ 10 കോടിയുടെ പരസ്യം അല്ലു അര്‍ജുന്‍ വേണ്ടെന്ന് വച്ചതായുള്ള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ചിത്രത്തിലെ അല്ലുവിന്‍റെ പുഷ്പ എന്ന കഥാപാത്രം ലഹരി ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ തങ്ങളുടെ ബ്രാന്‍റ് ചിത്രത്തില്‍ കോളാബ് ചെയ്യാം എന്നായിരുന്നു കമ്പനിയുടെ വാ​ഗ്ദാനം.

ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് 10 കോടി രൂപയുടെ ഓഫറാണ് കമ്പനി മുന്നോട്ട് വച്ചത്. എന്നാൽ, ഇത്തരം ബ്രാൻഡുകളുടെ പ്രമോഷനിൽ തനിക്ക് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അല്ലു അർജുൻ ഓഫർ നിരസിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മദ്യത്തിന്റെയോ പാൻ ബ്രാൻഡിന്റെയോ ഓഫർ അല്ലു അർജുൻ നിരസിക്കുന്നത് ആദ്യമായിട്ടല്ല.

പുഷ്പ: ദ റൈസിന്‍റെ വിജയത്തിന് ശേഷം ഒരു ടെലിവിഷൻ പരസ്യത്തിനായി ഒരു ഗുഡ്ക കമ്പനി നടന് വൻ തുക വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അല്ലു അര്‍ജുന്‍ ഈ പരസ്യം ചെയ്തില്ല. സുകുമാറാണ് പുഷ്പയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പുഷ്പ: ദി റൈസ് 2021ലണ് പുറത്തിറങ്ങിയത്. പാന്‍ ഇന്ത്യ ഹിറ്റായി ചിത്രം മാറി. ആക്ഷൻ ഡ്രാമ മൂഡിലാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ അടുത്തിടെ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.