Categories: Film News

അല്ലു അർജുന്റെ ‘പുഷ്പ 2’വിന്റെ പുതിയ ഷെഡ്യൂൾ വിശാഖപട്ടണത്ത്!

അല്ലു അർജുൻറെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രമാണ് പുഷ്പ ദ് റൈസ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പുഷ്പ 2: ദ് റൂളി’ൻറെ പുതിയ ഷെഡ്യൂൾ വിശാഖപട്ടണത്ത് ആരംഭിച്ചു. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അല്ലു അർജുൻ ഇന്നലെ വൈകിട്ട് ചിത്രീകരണ സംഘത്തിനൊപ്പം ജോയിൻ ചെയ്തു. പല ഭാഷാ പതിപ്പുകളും വലിയ പ്രേക്ഷകപ്രീതിയാണ് നേടിയ സിനിമയായിരുന്നു പുഷ്പ ദ് റൈസ്.


ആദ്യ ഭാഗമായ പുഷ്പ ദ് റൈസ് പറഞ്ഞത് രക്ത ചന്ദന കടത്തുകാരനായ പുഷ്പരാജിന്റെ വളർച്ചയായിരുന്നു. അധികാരം കൈയാളുന്ന നായക കഥാപാത്രമാണ് രണ്ടാം ഭാഗത്തിൽ സിനിമ പറയുക.കഴിഞ്ഞ വർഷം ഓഗസ്റ്റ് 22ന് ആയിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ആദ്യ ഭാഗം വൻ വിജയം നേടിയത് കൊണ്ടുതന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.

രശ്മിക മന്ദാനയാണ് രണ്ടാം ഭാഗത്തിലെയും നായിക.എസ് പി ഭൻവർ സിംഗ് ഷെഖാവത്ത് ആയി ഫഹദ് ഫാസിൽ വീണ്ടുമെത്തുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ദേവി ശ്രീ പ്രസാദ് ആണ്.സിനിമയുടെ ആദ്യ ഭാഗത്തേക്കാൾ കൂടുതൽ വലുതും ഗംഭീരവുമായിരിക്കും രണ്ടാം ഭാഗമെന്നാണ് പുഷ്പ 2: ദ് റൂളിൻറെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Aiswarya Aishu