Film News

ഗോള്‍ഡ് പൊട്ടിയതല്ല, പൊട്ടിച്ചതെന്ന് അല്‍ഫോണ്‍സ് പുത്രന്‍!!

അടുത്തിടെയാണ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. തനിക്ക് ഓട്ടിസം സപെക്ട്രം ഡിസോര്‍ഡര്‍ ആണെന്നും കരിയര്‍ അവസാനിപ്പിക്കുകയാണെന്നുമാണ് അല്‍ഫോണ്‍സ് അറിയിച്ചത്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഗോള്‍ഡിന്റെ പരാജയത്തിന് പിന്നാലെയാണ് സംവിധായകന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം വന്നത്. സൂപ്പര്‍ഹിറ്റുകളായിരുന്ന പ്രേമവും നേരത്തിനും ശേഷമെത്തിയ ഗോള്‍ഡ്, വന്‍ ഹൈപ്പോടെയാണ് തിയ്യേറ്ററിലെത്തിയതെങ്കിലും ബോക്ലോഫീസില്‍ പരാജയപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അല്‍ഫോണ്‍സ്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ചര്‍ച്ചയാവുന്നത്. പോസ്റ്റിന് താഴെ വന്ന കമന്റും സംവിധായകന്റെ മറുപടിയുമാണ് ശ്രദ്ധേയമാകുന്നത്. ഗോള്‍ഡ് സിനിമയെ ബന്ധപ്പെടുത്തിയാണ് കമന്റ് വന്നത്. ഗോള്‍ഡ് സിനിമ പരാജയപ്പെടാന്‍ കാരണം മോശം പബ്ലിസിറ്റിയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

അല്‍ഫോണ്‍സ് കരിയറിന്റെ തുടക്കത്തില്‍ നിവിന്‍ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിലെ ചിത്രം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ആ പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായിട്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ ആരോപണങ്ങള്‍.

ഒരു പടം പൊട്ടിയാല്‍ ഇത്രയും ഡിപ്രസ്ഡ് ആകുന്നത് എന്തിനാണ് ബ്രോ.. അങ്ങനെ ആണെങ്കില്‍ ലാലേട്ടന്‍ ഒക്കെ ഇന്‍ഡസ്ട്രിയില്‍ കാണുമോ..ഒരു gold പോയാല്‍ ഒന്‍പത് പ്രേമം വരും, തിരിച്ചുവരിക എന്നായിരുന്നു മുരുകേഷ് തുളസിറാം കമന്റ് ചെയ്തത്.

അതിനാണ് സംവിധായകന്‍ മറുപടി നല്‍കിയത്്. ഗോള്‍ഡ് പരാജയപ്പെട്ട സിനിമയല്ല, പരാജയപ്പെടുത്തിയതാണ് എന്ന് അല്‍ഫോണ്‍സ് പറയുന്നു. ഒരു പടം പൊട്ടിച്ചതിലാണ് പ്രശ്‌നം, പൊട്ടിയതിലല്ല. റിലീസിന് മുന്‍പ് 40 കോടി കളക്ട് ചെയ്ത ഒരേയൊരു പൃഥ്വിരാജ് ചിത്രമാണ് ഗോള്‍ഡ്. അതുകൊണ്ട് പടം ഫ്‌ലോപ്പ് അല്ല. തിയേറ്ററില്‍ ഫ്‌ലോപ്പ് ആണ്. അതിന് കാരണം മോശം പബ്ലിസിറ്റിയും എന്നോട് ഒരുപാട് കള്ളം പറഞ്ഞതും കിട്ടിയ എമൗണ്ട് മറച്ചുവെച്ചതും എന്നെ സഹായിക്കാതിരുന്നതുമാണ്.

പുട്ടിന്‍ പീരയിടുന്നത് പോലെ ഒരേയൊരു വാക്ക് മാത്രമാണ് പറഞ്ഞത്. ഇതൊരു അല്‍ഫോണ്‍സ് പുത്രന്‍ സിനിമയാണ്. ഇതാണ് ആ മഹാന്‍ ആകെ മൊഴിഞ്ഞ വാക്ക്. ഞാന്‍ ഏഴ് വര്‍ക്ക് ചെയ്തിട്ടുണ്ട് ഈ സിനിമയില്‍. പ്രൊമോഷന്‍ ടൈമില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ബാക്കി എല്ലാവരും മിണ്ടും എന്ന് വിചാരിച്ചു. അതുകൊണ്ട് ഗോള്‍ഡ് ഫ്‌ലോപ്പ് ആയത് തിയേറ്ററില്‍ മാത്രം. തിയേറ്ററില്‍ നിന്ന് പ്രേമത്തിന്റെ കാശ് പോലും കിട്ടാനുണ്ടെന്നാണ് അന്‍വര്‍ ഇക്ക പറഞ്ഞത്. പിന്നെ തിയേറ്റര്‍ ഓപ്പണ്‍ ചെയ്തു ആള്‍ക്കാരെ കൂവിച്ച മഹാനും മഹാന്റെ കൂട്ടരും ഒക്കെ പെടും, ഞാന്‍ പെടുത്തും’ എന്നാണ് അല്‍ഫോണ്‍സ് മറുപടിയായി കുറിച്ചത്.

Anu B