Categories: Film News

എവിടെ പോയാലും അവളുടെ മുഖം ആയിരുന്നു !! അമാലിനോടുള്ള തന്റെ പ്രണയം വെളുപ്പെടുത്തിയ കഥയുമായി ദുൽഖർ

സ്കൂളിൽ തന്റെ ജൂനിയർ ആയിരുന്നു അമാൽ എന്നും ഞങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു എന്ന് വെളുപ്പെടുത്തുകയാണ് ദുൽഖർ. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നത്. ആദ്യമായി അമാലിനെ കണ്ടതും പിന്നീട് വീട്ടിൽ വിവാഹം ഉറപ്പിച്ച കഥയാണ് ദുല്ഖര് പറയുന്നത്. അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി മടങ്ങി വന്നതിന് ശേഷം തനിക്ക് വിവാഹം ആലോചിക്കാന്‍ തുടങ്ങിയെന്നും എല്ലാവരും ചേര്‍ന്ന് ചേരുന്ന പെണ്‍കുട്ടികളെ തിരക്കുകയായിരുന്നെന്നും ദുല്‍ഖര്‍ ഓര്‍ത്തെടുത്തു. സ്കൂളില്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം ഇതിനിടയില്‍ സൂചിപ്പിച്ചു. സുഹൃത്തുക്കള്‍ ഇരുവരുടെയും ബയോഡേറ്റകള്‍ തമ്മിലുള്ള പൊരുത്തം നോക്കി.

“പിന്നീട് എവിടെ പോയാലും, ആ പെണ്‍കുട്ടിയെ അവിടെ കാണും. ഒരു സിനിമ കാണാന്‍ പോയാല്‍ ആ പെണ്‍കുട്ടി അതേ സിനിമയ്ക്ക് വന്നിരിക്കും. ഞാന്‍ പോലും അറിയാതെ ഒരടുപ്പം തോന്നി. ദിവ്യമായ എന്തോ ഒന്ന്, അന്ന് ഞാന്‍ ഉറപ്പിച്ചു, ഇവളെ തന്നെയാണ് ഞാന്‍ വിവാഹം കഴിക്കേണ്ടത് എന്ന്”. അമാലിനോട് ഇത് തുറന്ന് പറയാനുള്ള ധെെര്യമായപ്പോള്‍ ഒരു കാപ്പി കുടിക്കാന്‍ ക്ഷണിക്കുകയായിരുന്നെന്നും പിന്നീട് എല്ലാം പെട്ടന്നായിരുന്നെന്നും താരം പറയുന്നു.

2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നെെ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടണ്. 2017 മേയ് 5ന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നു. മറിയം അമീറ സല്‍മാന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

Rahul

Recent Posts

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

4 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

19 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

27 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

30 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

14 hours ago