മാനസികമായി ഏറ്റവും പിന്തുണ തന്നത് അദ്ദേഹമാണ്, തുറന്ന് പറഞ്ഞ് ജ്യോതിര്‍മയി

ഒരുകാലത്ത് ഒരുപാട് ആരാധകരെ സമ്പാദിച്ച നടിമാരില്‍ ഒരാളായിരുന്നു ജ്യോതിര്‍മയി. സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാനകഥാപാത്രങ്ങളായെത്തിയ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി സിനിമയില്‍ അരങ്ങേറ്റം നടത്തുന്നത്. പിന്നീട് മീശമാധവന്‍, പട്ടാളം തുടങ്ങി താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം വേഷമിട്ടു. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ജ്യോതിയുടെ വിവാഹം. നിഷാന്ത് കുമാര്‍ എന്നയാളുമായി പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ജ്യോതിയുടെ വിവാഹം. പക്ഷെ, 2004 ല്‍ വിവാഹം കഴിച്ച ഇവര്‍ 2011 ല്‍ വേര്‍പിരിയുകയായിരുന്നു.


വിവാഹമോചനത്തിന് ശേഷം വീണ്ടും സിനിമകളിലേക്ക് ജ്യോതിര്‍മയി എത്തി. പിന്നീട് പ്രശസ്ത സംവിധായകന്‍ അമല്‍നീരദിന്റെ ഭാര്യയായി. ഇപ്പോഴിതാ ജ്യോതിര്‍മയിയുടെ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ജ്യോതിയുടെ വാക്കുകള്‍-
ഞാന്‍ അഭിനയിക്കാന്‍ അമല്‍ എന്നോട് പറയും. എന്നാല്‍ വെറുതെ ഒരു ജോലി ചെയ്യുന്നു എന്ന നിലയില്‍ ആയപ്പോള്‍ ഒരു ചെറിയ ഇടവേള എടുത്തു എന്നെ ഉള്ളൂ.
നല്ല ഒരു പ്രോജക്റ്റ് വന്നാല്‍ ഉറപ്പായും അഭിനയിക്കും. ഇപ്പോള്‍ എഴുതാന്‍ മോഹമുണ്ട് കാലങ്ങള്‍ കഴിയും തോറും നമ്മുടെ മോഹങ്ങള്‍ക്ക് ഒരു മാറ്റം ഉണ്ടാകാം നോക്കാം എന്താകും എന്ന്
ഞങ്ങളുടെ അടുപ്പത്തില്‍ അങ്ങനെ പ്രത്യേകിച്ച് ഒരൊറ്റ പ്രണയ നിമിഷം ഓര്‍ത്തെടുക്കാന്‍ ആകില്ല. പതുക്കെ വളര്‍ന്നു വന്ന ഗാഢമായ ഒരു സൗഹൃദം. പിന്നെ അത് ആദരവായി മാറി. പിന്നീടാണ് എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ജീവിതം ഒരുമിച്ചു ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്. അമല്‍ റിസര്‍വ്ഡ് ആണ്.
അമലുമായി എനിക്ക് ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്. പല കാര്യങ്ങളിലും ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്.
വളരെ വിഷമഘട്ടം ആയിരുന്നു ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികള്‍. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കില്‍ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി. ഇങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ നിങ്ങള്‍ എത്ര മനഃകട്ടിയുള്ള ആളാണ് എങ്കിലും തകര്‍ന്നുപോകും.
ബോള്‍ഡ്നെസ്സ് ഒക്കെയുണ്ടാകും പക്ഷേ, അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് നമ്മള്‍ ആണല്ലോ. എപ്പോഴും കരഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നല്ല. പക്ഷെ മാനസികമായി തകര്‍ന്നിരുന്നു. ചില സമയത്ത് ചില ചിന്തകള്‍ വല്ലാതെ അലട്ടും. വാട്ട് ആര്‍ വീ ഡൂയിങ് വാട്ട്സ് ദി പര്‍പ്പസ് ഇത്രയെല്ലാം നമ്മള്‍ ചെയ്തിട്ടും വെയര്‍ വീ ഹാവ് എന്ഡഡ് അങ്ങനെ വിചാരിച്ചും തളര്‍ന്നു പോയ സമയം ഉണ്ടായിരുന്നു.

 

Geethu