സ്റ്റെലിഷ് ലുക്കിൽ തോക്കുമായി ചാക്കോച്ചൻ! രൂക്ഷ നോട്ടത്തിൽ തോക്കുമായി ഫഹദ്,അമൽ നീരദിന്റെ പുതിയ ചിത്രം 

Follow Us :

അമൽ നീരദ്, മമ്മൂട്ടി കൂട്ടുകെട്ടിലെ ബിലാൽ എന്ന ചിത്രത്തിന് മുൻപായി സംവിധായകന്റെ പുതിയ ചിത്രമെത്തുന്നു, കുഞ്ചാക്കോ ബോബൻ ,ഫഹദ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയുള്ള  പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് അമല്‍ നീരദ് പങ്കുവച്ചിരിക്കുന്നത്. തോക്കുമായി സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. തോക്കുമായി രൂക്ഷഭാവത്തിൽ നിൽക്കുന്ന ഫഹദിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.’വരത്തൻ’ എന്ന ചിത്രത്തിനുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്.

എന്നാൽ അമൽ നീരദും, ചാക്കോച്ചനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്, സിനിമയുടെ പേരോ ,താരങ്ങളാരെന്നോ, അണിയറപ്രവര്‍ത്തകര്‍ ആരെല്ലാമാണെന്നോ ഇതുവരെയും  പുറത്തുവിട്ടിട്ടില്ല. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഒരു പക്കാ ആക്ഷൻ ത്രില്ലർ ചിത്രമാണിത്, അമൽ നീരദിന്റെ അവസാനം ഇറങ്ങിയ ചിത്രം ഭീഷ്മപർവമായിരുന്നു .അതേസമയം,  ബിഗ് ബി എന്ന മമ്മൂട്ടി ചിത്രത്തിന്റെ സീക്വല്‍ ആയ ബിലാല്‍  എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ എന്നാൽ ഇപ്പോൾ അതിനേക്കാൾ മുൻപ് എത്തുകയാണ്  ഈ പുതു ചിത്രം