Categories: Film News

പൃഥ്വിരാജുമായുള്ള ലിപ് ലോക്ക് രംഗത്തെക്കുറിച്ച് അമലപോൾ പറയുന്നു!

തെന്നിന്ത്യയിലെ സൂപ്പർ നായികമാരിൽ ഒരാളാണ് അമല പോൾ.ലാൽ ജോസിന്റെ സംവിധാനത്തിലെത്തിയ നീലത്താമരയിൽ വളരെ ചെറിയ വേഷം ചെയ്താണ് അമല പോൾ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മൈന എന്ന തമിഴ് സിനിമയിലൂടെ ഗംഭീര പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. റിലീസിന് തയ്യാറെടുക്കുന്ന അമലയുടെ ഏറ്റവും പുതിയ സിനിമ ബ്ലസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തുന്ന ആടുജീവിതമാണ്.

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ നോവലുകളിലൊന്നായ ബെന്യാമിൻറെ ആടുജീവിതം സിനിമയാകുമ്പോൾ അത് എത്ര മനോഹരമായിരിക്കും എന്നറിയാൻ കാത്തിരിക്കുകയാണ് മലയാളികൾ.സിനിമയുടേതായി അടുത്തിടെ പുറത്തുവന്ന ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു.


ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമലയുടെ ലിപ് ലോക്ക് സീൻ ഏറെ വൈറലായിരുന്നു. സിനിമയിൽ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല ചെയ്യുന്നത്. ഇപ്പോഴിത പൃഥ്വിയ്‌ക്കൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോൾ അമല പോൾ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.ആടുജീവിതത്തിന്റെ കഥ പറഞ്ഞപ്പോൾ പൃഥ്വിരാജ് തന്നോട് എല്ലാം പറഞ്ഞിരുന്നുവെന്നും ഈ ചിത്രത്തിനും കഥയ്ക്കും ലിപ് ലോക്ക് ആവശ്യമുള്ളതുകൊണ്ടാണ് താൻ അതിൽ അഭിനയിച്ചതെന്നും ലിപ്ലോക്ക് രംഗം തനിക്ക് വലിയ കാര്യമല്ലെന്നുമാണ് അമല പോൾ പറഞ്ഞത്

 

Aiswarya Aishu