ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. സിനിമയിൽ നായികമാരിൽ ഒരാളായി എത്തുന്നത് അമല പോൾ ആണ്. ഇപ്പോഴിതാ പുതിയ സിനിമയെക്കുറിച്ചും മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങളും തുറന്നു പറയുകയാണ് അമല പോൾ. തന്റെ പുതിയ ചിത്രമായ ടീച്ചറിന്റെ പ്രസ്സ് മീറ്റിൽ വെച്ചാണ് നടി ഇക്കാര്യം പറഞ്ഞത്.
താൻ മമ്മൂക്കയുടെ കൂടെ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ‘ക്രിസ്റ്റഫർ’ അത് തന്നെയാണ് ഏറ്റവും സ്പെഷ്യൽ. മമ്മൂക്കയുടെ വലിയ ഫാനാണ് ഞാനെന്നും ക്രിസ്റ്റഫർ ഒരു വമ്പൻ സിനിമയാണെന്നും അതിനാൻ തന്നെ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ കഴിയില്ലെന്നും അമല പോൾ മാധ്യമങ്ങളോട് പറഞ്ഞു.
ബയോഗ്രാഫി ഓഫ് എ വിജിലാന്റെ കോപ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ക്രിസ്റ്റഫർ ത്രില്ലർ ചിത്രമാണ്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ നായികമാരാവുന്നുണ്ട്.തെന്നിന്ത്യൻ താരം വിനയ് റായ്,ദിലീഷ് പോത്തൻ, സിദ്ദീഖ്,ഷൈൻ ടോം ചാക്കോ, ജിനു എബ്രഹാം, വാസന്തി,വിനീത കോശി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…