‘ക്രിസ്റ്റഫർ’ വലിയ സിനിമയാണ്,മമ്മൂക്കയുടെ കൂടെ അഭിനയിക്കുന്നത് സ്‌പെഷ്യൽ തന്നെയാണെന്ന് അമല പോൾ

ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. സിനിമയിൽ നായികമാരിൽ ഒരാളായി എത്തുന്നത് അമല പോൾ ആണ്. ഇപ്പോഴിതാ പുതിയ സിനിമയെക്കുറിച്ചും മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങളും തുറന്നു പറയുകയാണ് അമല പോൾ.…

ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’. സിനിമയിൽ നായികമാരിൽ ഒരാളായി എത്തുന്നത് അമല പോൾ ആണ്. ഇപ്പോഴിതാ പുതിയ സിനിമയെക്കുറിച്ചും മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങളും തുറന്നു പറയുകയാണ് അമല പോൾ. തന്‌റെ പുതിയ ചിത്രമായ ടീച്ചറിന്റെ പ്രസ്സ് മീറ്റിൽ വെച്ചാണ് നടി ഇക്കാര്യം പറഞ്ഞത്.

താൻ മമ്മൂക്കയുടെ കൂടെ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ‘ക്രിസ്റ്റഫർ’ അത് തന്നെയാണ് ഏറ്റവും സ്‌പെഷ്യൽ. മമ്മൂക്കയുടെ വലിയ ഫാനാണ് ഞാനെന്നും ക്രിസ്റ്റഫർ ഒരു വമ്പൻ സിനിമയാണെന്നും അതിനാൻ തന്നെ സിനിമയുടെ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് പറയാൻ കഴിയില്ലെന്നും അമല പോൾ മാധ്യമങ്ങളോട് പറഞ്ഞു.

ബയോഗ്രാഫി ഓഫ് എ വിജിലാന്റെ കോപ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ക്രിസ്റ്റഫർ ത്രില്ലർ ചിത്രമാണ്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.അമല പോളിനെ കൂടാതെ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരും ചിത്രത്തിൽ നായികമാരാവുന്നുണ്ട്.തെന്നിന്ത്യൻ താരം വിനയ് റായ്,ദിലീഷ് പോത്തൻ, സിദ്ദീഖ്,ഷൈൻ ടോം ചാക്കോ, ജിനു എബ്രഹാം, വാസന്തി,വിനീത കോശി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്