‘വെക്കേഷൻ വൈബ്’ബിക്കിനിയിൽ തിളങ്ങി അമലപോൾ

തെന്നിന്ത്യയയിലെ സൂപ്പർ താരമാണ് മലയാളിയായ അമലപോൾ.ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ താരമാണ് അമലപോൾ.പിന്നിട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ അവരെത്തേടിയെത്തി. തന്റെ കഥാപാത്രങ്ങളെയെല്ലാം അവിസ്മരണിയമാക്കി.മലയാളത്തിലും നല്ല സിനിമകളുടെ ഭാഗമാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ വൈറലായിരിക്കുകയാണ്.’വെക്കേഷൻ വൈബ്’എന്ന ക്യാപ്ഷനോടെ മാലി ദ്വീപിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബിക്കിനിയിലുള്ള ചിത്രമാണ് അമല പോസ്റ്റ് ചെയ്തിരിക്കുന്നത്.ആരാധകർ അമലയുടെ ഗ്ലാമറസ് ചിത്രം ഇതിനോടകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞു.

അടുത്തിടെ തനിക്ക്് മണിരത്‌നത്തിന്‌റെ പൊന്നിയൻ സെൽവനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരിന്നുവെന്നും എന്നാൽ താൻ അവധിയെടുത്തിരിക്കുന്ന സമയമായതിനാൻ ചിത്രം സിരസിക്കുകയാണ് ചെയ്തതെന്ന താരം വെളിപ്പെടുത്തിയിരുന്നു. തന്‌റെ പതിനേഴാമത്തെ വയസിൽ സിനിമയിൽ എത്തിയ അമലയെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ താരമായാണ് സിനിമലോകം കാണുന്നത്

Aiswarya Aishu