തെന്നിന്ത്യയുടെ പ്രിയതാരമാണ് നടി അമല പോള്‍. അടുത്തിടെയാണ് താരം അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോള്‍ വിവാഹിതയായത്. കുഞ്ഞ് വയറിന്റെ ചിത്രവും പ്രിയതമന് ജഗദിനൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. സന്തോഷവാര്ത്തയറിഞ്ഞതുമുതല് ഫോട്ടോഷൂട്ടും ആരംഭിച്ചിരിക്കുകയാണ്. ഗര്‍ഭകാലം സന്തോഷകരമായി ആഘോഷിക്കുകയാണ് താരം.
ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം അമല പങ്കുവച്ച ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. തന്റെയൊപ്പം ഭര്‍ത്താവിന്റെ വയറും വീര്ക്കുകയാണെന്ന് താരം പോസ്റ്റിലൂടെ പറയുന്നു. ഗര്‍ഭകാലത്ത് ഭാര്യയുടെ വയറു വീര്‍ക്കുന്നത് പോലെ ഭര്‍ത്താവിന്റെയും വയറു വീര്ക്കുമെന്നാണ് അമല പറയുന്നു.
അവള് ഗര്‍ഭിണിയായെന്ന് മാറ്റി പറയേണ്ട സമയമായി. ഞങ്ങളാണ് ഗര്‍ഭിണിയായത്. സോറി ഹസ്ബന്‍ഡ്. ഗര്‍ഭകാലത്തെ നിറവയര്‍ പങ്കുവെയ്ക്കപ്പെടുമെന്ന വിപ്ലവാത്മക ചിന്തകള്ക്കൊപ്പമാണെങ്കില് ഹാര്‍ട്ട് ബട്ടണ്‍ അമര്ത്തു. നിങ്ങളുടെ അഭിപ്രായം പറയു, എന്നാണ് ചിത്രം പങ്കുവച്ച അമല കുറിച്ചത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവും ഗര്ഭിണിയാകുമെന്നത് ശരിയാണെന്ന് ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…