‘ഞങ്ങളാണ് ഗര്‍ഭിണിയായത്’!! ഭര്‍ത്താവിനൊപ്പമുള്ള ചിത്രവുമായി അമല പോള്‍

തെന്നിന്ത്യയുടെ പ്രിയതാരമാണ് നടി അമല പോള്‍. അടുത്തിടെയാണ് താരം അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോള്‍ വിവാഹിതയായത്. കുഞ്ഞ് വയറിന്റെ ചിത്രവും പ്രിയതമന്‍ ജഗദിനൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.…

തെന്നിന്ത്യയുടെ പ്രിയതാരമാണ് നടി അമല പോള്‍. അടുത്തിടെയാണ് താരം അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ചത്. ഇക്കഴിഞ്ഞ നവംബറിലായിരുന്നു അമല പോള്‍ വിവാഹിതയായത്. കുഞ്ഞ് വയറിന്റെ ചിത്രവും പ്രിയതമന്‍ ജഗദിനൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. സന്തോഷവാര്‍ത്തയറിഞ്ഞതുമുതല്‍ ഫോട്ടോഷൂട്ടും ആരംഭിച്ചിരിക്കുകയാണ്. ഗര്‍ഭകാലം സന്തോഷകരമായി ആഘോഷിക്കുകയാണ് താരം.

ഇപ്പോഴിതാ ഭര്‍ത്താവിനൊപ്പം അമല പങ്കുവച്ച ചിത്രമാണ് സോഷ്യലിടത്ത് വൈറലാകുന്നത്. തന്റെയൊപ്പം ഭര്‍ത്താവിന്റെ വയറും വീര്‍ക്കുകയാണെന്ന് താരം പോസ്റ്റിലൂടെ പറയുന്നു. ഗര്‍ഭകാലത്ത് ഭാര്യയുടെ വയറു വീര്‍ക്കുന്നത് പോലെ ഭര്‍ത്താവിന്റെയും വയറു വീര്‍ക്കുമെന്നാണ് അമല പറയുന്നു.

അവള്‍ ഗര്‍ഭിണിയായെന്ന് മാറ്റി പറയേണ്ട സമയമായി. ഞങ്ങളാണ് ഗര്‍ഭിണിയായത്. സോറി ഹസ്ബന്‍ഡ്. ഗര്‍ഭകാലത്തെ നിറവയര്‍ പങ്കുവെയ്ക്കപ്പെടുമെന്ന വിപ്ലവാത്മക ചിന്തകള്‍ക്കൊപ്പമാണെങ്കില്‍ ഹാര്‍ട്ട് ബട്ടണ്‍ അമര്‍ത്തു. നിങ്ങളുടെ അഭിപ്രായം പറയു, എന്നാണ് ചിത്രം പങ്കുവച്ച അമല കുറിച്ചത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് നിറയുന്നത്. ഭാര്യ ഗര്‍ഭിണിയാകുമ്പോള്‍ ഭര്‍ത്താവും ഗര്‍ഭിണിയാകുമെന്നത് ശരിയാണെന്ന് ആരാധകരും കമന്റ് ചെയ്യുന്നുണ്ട്.