ഇന്ന് രാത്രി അവള്‍ക്ക് വേണ്ടതെന്താണെന്ന് കണ്ടാലറിയാം, അശ്ലീല കമന്റിന് മറുപടി നല്‍കി അമല പോള്‍

തെന്നിന്ത്യയിലെ നമ്പര്‍വണ്‍ നായികമാരിലൊരാളാണ് മലയാളിയായ അമലപോള്‍. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. മൈന എന്ന ചിത്രമായിരുന്നു അമലയുടെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രം.
തമിഴകത്തും ഏറെ ആരാധകരുളള നടികൂടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
വെറൈറ്റി ലൂക്ക് ഉള്ള ഡ്രസ്സുകള്‍ ധരിച്ച ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ മിക്കവാറും താരം ഷെയര്‍ ചെയ്യാറുള്ളത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നടിയുടെ സഹോദരന്റെ ബാച്ചിലര്‍ പാര്‍ട്ടിയില്‍ വച്ചെടുത്ത ഫോട്ടോകള്‍ കഴിഞ്ഞ ദിവസമാണ് അമല ആരാധകര്‍ക്കായി പങ്ക് വച്ചത്. അതിന് താഴെയാണ് ഒരാള്‍ അശ്ലീല കമന്റ് പോസ്റ്റിട്ടത്.
അവളുടെ കുലുക്കം കണ്ടാലറിയാം ഇന്ന് രാത്രി അവള്‍ക്ക് എന്താണ് വേണ്ടത് എന്ന് എന്നായിരുന്നു ഒരു ഞരമ്പുരോഗി കമന്റ് ചെയ്തത്.


കിടിലന്‍ മറുപടി നല്‍കിക്കൊണ്ട് അമലാ പോളും രംഗത്തെത്തി. അതുതന്നെ മോനേ, നീ മനസ്സിലാക്കി കളഞ്ഞല്ലോ എന്നായിരുന്നു തമാശ രൂപേണ താരം നല്‍കിയ മറുപടി. ഇതിനോടകം തന്നെ താരത്തിന്റെ മറുപടി വൈറലായി മാറിയിരിക്കുകയാണ്.

 

 

 

Geethu