ഒരു ചാറ്റൽമഴ പെയ്തപ്പോഴേക്കും നിനക്ക് പ്രാന്തായോ ? തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളുടെ ചോദ്യം കേട്ട് ഞെട്ടി അമല ….!!

പ്രതീക്ഷിതമായി പെയ്ത ചാറ്റല്‍മഴ ആവോളം ആസ്വദിക്കുകയാണ് ന‌ടി അമല പോള്‍. മഴ തോര്‍ന്നപ്പോള്‍ മുറ്റത്തേക്കിറങ്ങി വളര്‍ത്തുപൂച്ച മൂണിനൊപ്പെ സന്തോഷം പങ്കിടുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. വീട്ടുമുറ്റത്തെ മാവില്‍ ഉണ്ടായ മാങ്ങയെ തലോടിയും ചില്ലകള്‍ കുലുക്കി വെള്ളം തെറിപ്പിച്ചുമെല്ലാമാണ് അമലയുടെ മഴയാഘോഷം.തന്റെ മഴയത്തുള്ള തുള്ളിച്ചാട്ടം കണ്ട അമ്മയുടെ ചോദ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് താരം.

അമലയുടെ അമ്മയാണ് ഈ രസകരമായ ചോദ്യം അമലയോട് ചോദിച്ചത് ചോദിച്ചത്. ഒരു ചാറ്റൽ മഴ കണ്ടപ്പോഴേക്കും നിനക്ക് പ്രാന്തായോ അമലേ എന്നാണ് ‘അമ്മ ചോദിച്ചിരിക്കുന്നത്.’ഒരു ചാറ്റല്‍ മഴ പെയ്തപ്പോ നിനക്ക് ഭ്രാന്തായോ അമലേ? അപ്പോ വലിയ മഴ പെയ്താല്‍ എന്തായിരിക്കും അവസ്ഥ?’, എന്നും അമലയുടെ അമ്മ ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. അമ്മയുടെ ചോദ്യത്തിന് മൂണിന്റെ ആദ്യ മഴയാണ് എന്നായിരുന്നു അമല നല്‍കിയ മറുപടി.

‘ആദ്യത്തേതെല്ലാം പ്രത്യേകതയുള്ളതാണ്. ലോക്ഡൗണ്‍ കാലത്തെ ആദ്യ മഴ. ഞങ്ങളുടെ പ്രിയപ്പെട്ട മൂണിന്റെ ആദ്യ മഴ. 2020ല്‍ ആദ്യമായ് കായ്ച്ച മാങ്ങകള്‍. സെല്‍ഫ് ലൗ, ഹീലിങ് എന്നിവയ്ക്കായുള്ള എന്റെ ആദ്യ യാത്ര. പ്രപഞ്ചം നല്‍കുന്ന സന്തോഷകരമായ അടയാളങ്ങളാണ് മഴ. കാമറയും ഡയലോഗും അമ്മ’, ഇന്‍സ്റ്റ​ഗ്രാമില്‍ വിഡിയോ പങ്കുവച്ചുകൊണ്ട് അമല കുറിച്ചു.

Rahul

Recent Posts

കടിച്ച പാമ്പിനെ രണ്ട് വട്ടം തിരികെ കടിച്ച് റെയിൽവേ ജീവനക്കാരൻ; വിഷമിറങ്ങുമെന്ന് വിശ്വസിച്ചു, പാമ്പ് ചത്തു

പാറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിൻറെ ജീവൻ…

5 mins ago

പാനി പുരി കഴിക്കുന്നവർ ഒന്ന് സൂക്ഷിക്കണേ; ചെറിയ പ്രശ്നമല്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

നോർത്ത് ഇന്ത്യയിൽ നിന്ന് എത്തി ഇപ്പോൾ മലയാളികളുടെ ഇഷ്ട ഭക്ഷണമായി മാറിയിരിക്കുകയാണ് പാനിപൂരി. എന്നാൽ, ഇപ്പോൾ പാനിപൂരി പ്രേമികളെ ഞെട്ടിക്കുന്ന…

10 mins ago

കരഞ്ഞു കൊണ്ട് പോയതല്ലേ, ആദ്യരാത്രി ഐഷുവിനെ കാണാൻ ഒരു സർപ്രൈസ് വിസിറ്റ്; വൈറലായി വീഡിയോ

സീരിയലുകളിലൂടെ എല്ലാവർക്കും പ്രിയങ്കരിയായി നടിയാണ് ആലീസ് ക്രിസ്റ്റി. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആലീസ് അതിവേ​ഗം ശ്രദ്ധ നേടി. സ്ത്രീപദം,…

18 mins ago

ഫസ്റ്റ് ലുക്കുകളെല്ലാം വമ്പൻ ഹിറ്റ്; മഞ്ജു വാര്യർ ചിത്രത്തിനായി അധികം കാത്തിരിക്കേണ്ടി വരില്ല, റിലീസ് ഡേറ്റ് ഇതാ

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന "ഫൂട്ടേജ് "എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ്…

32 mins ago

സാമന്തയെ ജയിലിൽ  ആക്കണമെന്ന് ഡോക്ടർ; താൻ ആർക്കും ദ്രോഹം ചെയ്യ്തിട്ടില്ലന്ന് നടി

വൈറൽ  ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ   പോസ്റ്റ് സോഷ്യൽ മീഡിയയിൽ …

2 hours ago

അമ്മക്ക് വയർ വേദന കാരണം കാർ വാങ്ങാൻ എത്തിയില്ലെന്ന് നവ്യ! ഭർത്താവ് കൂടില്ലാത്തതിന് ഒരു വിഷമവുമില്ലേന്ന് ആരാധകർ

ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്‌സ്‌ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…

3 hours ago