ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി പ്രിയ താരം അമല പോള്‍. നിറവയറിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി തന്നെയാണ് അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കിട്ടത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുളള ഹൃദ്യമായ ചിത്രവും പങ്കുവച്ചിട്ടുണ്ട് താരം.
ഈ കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയും അമല പോളും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ സസ്പെന്‍സായിട്ടാണ് പ്രണയം താരം പങ്കിട്ടതും വിവാഹിതയാതും അറിയിച്ചത്.
ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗദ് ജോലി ചെയ്യുന്നത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ഗോവയിലാണ് ഇപ്പോള്‍ താമസം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി ചെയ്യുകയാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകള്‍ക്കിടെയാണ് ജഗദിനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും.
അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ജഗദുമായിട്ട്. 2014ലായിരുന്നു അമലയുടെ ആദ്യ വിവാഹം. സംവിധായകന് എഎല്‍ വിജയ്യിയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരുമായി. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പൃഥ്വിരാജ് നായകനാവുന്ന ബ്ലെസി ചിത്രം ആടുജീവിതമാണ് അമലയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…