ആദ്യത്തെ കണ്‍മണിയെ കാത്ത് അമല പോള്‍!!

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി പ്രിയ താരം അമല പോള്‍. നിറവയറിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി തന്നെയാണ് അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കിട്ടത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുളള ഹൃദ്യമായ ചിത്രവും പങ്കുവച്ചിട്ടുണ്ട് താരം. ഈ കഴിഞ്ഞ…

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി പ്രിയ താരം അമല പോള്‍. നിറവയറിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി തന്നെയാണ് അമ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കിട്ടത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുളള ഹൃദ്യമായ ചിത്രവും പങ്കുവച്ചിട്ടുണ്ട് താരം.

ഈ കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയും അമല പോളും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്. വളരെ സസ്‌പെന്‍സായിട്ടാണ് പ്രണയം താരം പങ്കിട്ടതും വിവാഹിതയാതും അറിയിച്ചത്.

ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയിലാണ് ജഗദ് ജോലി ചെയ്യുന്നത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ഗോവയിലാണ് ഇപ്പോള്‍ താമസം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി ചെയ്യുകയാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകള്‍ക്കിടെയാണ് ജഗദിനെ പരിചയപ്പെടുന്നതും പ്രണയത്തിലായതും.

അമല പോളിന്റെ രണ്ടാം വിവാഹമായിരുന്നു ജഗദുമായിട്ട്. 2014ലായിരുന്നു അമലയുടെ ആദ്യ വിവാഹം. സംവിധായകന്‍ എഎല്‍ വിജയ്‌യിയെയാണ് താരം വിവാഹം ചെയ്തത്. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരുമായി. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പൃഥ്വിരാജ് നായകനാവുന്ന ബ്ലെസി ചിത്രം ആടുജീവിതമാണ് അമലയുടേതായി ഉടന്‍ റിലീസിനൊരുങ്ങുന്ന ചിത്രം.