നിരവധി പ്രേക്ഷകരുള്ള ഒരു പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. സ്ഥിരം കണ്ണീരും വിരഹവും വിട്ടുകൊണ്ട് കുടുകുടെ ചിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന പരമ്പരയാണ് ചക്കപ്പഴം. അത് തന്നെയാണ് പരമ്പരയ്ക്ക് ഇത്രയുമധികം ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞതിനു പിന്നിലെ കാരണവും. ഇന്നിപ്പോൾ ചക്കപ്പഴത്തിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൽരാജ് ദേവ് സമൂഹമാധ്യങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്.