Categories: Film News

സോഷ്യൽ മീഡിയയെ ഞെട്ടിച്ച മേക്കോവർ, ഈ പ്രമുഖ നടി ആരാണെന്ന് അറിയാമോ?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു മേക്കോവർ ആണ്. ഒരു പ്രമുഖ നടിയുടെ പഴയകാല ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. എന്നാൽ കണ്ടാൽ ആള് ആരാണെന്നു പോലും തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലെ മേക്കോവർ ആണ് താരത്തിന്റേത്. അമേയ മാത്യുവിന്റെ മേക്കോവർ ആണ് ഇപ്പോൾ ആരാധകരേ അത്ഭുതപ്പെടുത്തുന്നത്. ഇപ്പഴത്തെ അമേയയുടെ രൂപവുമായി ഒരുതരത്തിലുമുള്ള സാദൃശ്യം പഴയ ചിത്രങ്ങൾക്ക് ഇല്ല.

ആട് 2 വിൽ കൂടിയാണ് അമേയ തന്റെ അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. എന്നാൽ കരിക്ക് സീരിസിന്റെ വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. പിന്നീട് അമേയ തൻ്റെ ജീവിതത്തെ പറ്റിയൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അച്ഛനെ പറ്റിയും അമ്മയെ പറ്റിയുമൊക്കെ അമേയ പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമ രംഗത്തേക്ക് എത്തിയത്.തിരുവനന്തപുരം സ്വദേശിയാണ് അമേയ. മോഡലിംഗ് രംഗത്തും വളരെ സജീവമായിരുന്ന അമേയ അഭിനയരംഗത്തേക്ക് എത്തിയത് ആകസ്മികമായിട്ടായിരുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിലും അമേയ അഭിനയിച്ചു. തന്റെ മേക്കോവർ വീഡിയോ അമേയ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. പണ്ടുമുതൽ ഇപ്പോൾ വരെയുള്ള ചിത്രങ്ങൾ കോർത്തിണക്കിയ വീഡിയോ ആണ് താരം പങ്കുവെച്ചത്. മാറ്റങ്ങൾ ജീവിതത്തിൽ അനിവാര്യമാണ്. അത് നേടിയെടുക്കുക എന്നത് ചെറിയ കാര്യമല്ല. മാനസികമായും ശാരീരികമായും നമ്മൾ നമ്മളെ തന്നെ ചലഞ്ച് ചെയ്യുന്ന നിമിഷം. എൻറെ പഴയ കോലം കാണിക്കാൻ എനിക്ക് ഒരു മടിയുമില്ല, കാരണം അതാണ് എന്നെ ഞാനാക്കിയത് എന്ന അടിക്കുറിപ്പുമായാണ് അമേയ ചിത്രങ്ങൾ പങ്കുവെച്ചത്.

Sreekumar R