അമിതാഭ് ബച്ചന്‍ ഇനി സംഗീത സംവിധായകന്‍!! ദുല്‍ഖര്‍ ചിത്രത്തിന് ബിഗ് ബിയുടെ ഈണം

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച ബിഗ് ബി അമിതാഭ് ബച്ചന്‍ സംഗീത സംവിധായകനാവുന്നു. സംഗതി സത്യം തന്നെയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് വേണ്ടിയാണ് ബിഗ് ബി സംഗീത സംവിധായകന്റെ കുപ്പായമണിയുന്നത്. ദുല്‍ഖര്‍ സല്‍മാനും സണ്ണി ഡിയോളിനും മുഖ്യകഥാപാത്രങ്ങളാവുന്ന ചുപ് എന്ന ചിത്രത്തിനാണ് ബച്ചന്‍ ഈണമൊരുക്കുന്നത്. ആര്‍ ബാല്‍കിയാണ് ചുപ് സംവിധാനം ചെയ്യുന്നത്.

എല്ലാം യാദൃഛികമായി സംഭവിച്ചതാണെന്ന് ബാല്‍കി പറയുന്നു. അമിത്ജിയോട് ചുപ് കാണണമെന്ന് പറഞ്ഞതനുസരിച്ച് അദ്ദേഹം സിനിമ കണ്ടിരുന്നു. ശേഷം അദ്ദേഹം സ്വന്തം പിയാനോയില്‍ ഒരു ഈണം വായിച്ചുകേള്‍പ്പിച്ചു, അപ്പോള്‍ താനാണ് ആ ഈണം ഉപയോഗിച്ചോട്ടേ എന്ന് ചോദിച്ചത്. അമിത്ജി അത് സന്തോഷത്തോടെ സമ്മാനിക്കുകയും ചെയ്‌തെന്നും ബാല്‍കി പറയുന്നു.

‘പാ’, ‘ചീനി കം’, ‘ഷമിതാഭ്’ എന്നീ സിനിമകളില്‍ ബാല്‍കിയും ബച്ചനും ഒന്നിച്ചിരുന്നു. കൂടാതെ ‘കി ആന്‍ഡ് കാ’, ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ എന്നീ സിനിമകളില്‍ അതിഥി റോളിലും ബിഗ് ബി എത്തിയിരുന്നു.

സൈക്കോളജിക്കല്‍ ത്രില്ലറാണ് ചുപ് സിനിമ. സണ്ണി ഡിയോള്‍, ദുല്‍ഖര്‍ സല്‍മാന്‍, പൂജ ഭട്ട്, ശ്രെയ ധന്വന്തരി, എന്നിവരാണ് ‘ചുപി’ലെ പ്രധാന കഥാപാത്രങ്ങള്‍. സെപ്റ്റംബര്‍ 23-നാണ് സിനിമയുടെ റിലീസ്.

Anu

Recent Posts

ആത്മീയ നേതാവ് സംഘടിപ്പിച്ച സത്‌സംഗം പരിപാടിക്കിടെ തിക്കും തിരക്കും; 90 പേർക്ക് ദാരുണാന്ത്യം

ലഖ്നൗ: യുപിയെ ​ഹാഥ്റസിൽ മതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 90 പേർക്ക് ദാരുണാന്ത്യം. ഒരു ആത്മീയ നേതാവിൻ്റെ നേതൃത്വത്തിൽ നടന്ന…

13 hours ago

മലയാളത്തിൽ നിന്ന് തമിഴിൽ എത്തിയപ്പോൾ അർഹിക്കുന്ന അംഗീകാരം സംയുക്തയ്ക്ക് ലഭിച്ചു

കരിയറിൽ എത്ര കഴിവ് തെളിയിച്ചാലും ചില നടിമാരെ അംഗീകരിക്കാൻ പലപ്പോഴും ഒരുപറ്റം പ്രേക്ഷകർ മ‌ടിക്കാറുണ്ട് എന്നത് വാസ്തവമാണ്. കാലാകാലമായി ഈയൊരു…

13 hours ago

ഈ നവംബറിൽ ആണ് വിവാഹം, വിവാഹതീയതി പുറത്ത് വിട്ട് അനുമോൾ

കഴിഞ്ഞ ദിവസമാണ് സീരിയൽ നടിയും സ്റ്റാർ മാജിക് താരവുമായ ഐശ്വര്യ രാജീവ് വിവാഹിതയായത്. സീരിയൽ മേഖലയിൽ നിന്നും നിരവധി പേരാണ്…

13 hours ago

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചത്

നടൻ സുകുമാരന്റെ മകൻ എന്ന ലേബലിലാണ് പൃഥ്വിരാജ് സിനിമയിൽ അരങ്ങേറ്റ കുറിച്ചതെങ്കിലും കഠിനാധ്വാനത്തിലൂടെ വളർന്നു വന്ന പ്രതിഭയാണ്. അഭിനയത്തിന് പുറമെ…

13 hours ago

സുധിയെ വെച്ച് വ്യൂസ് കൂട്ടാൻ വേണ്ടിയല്ല ലക്ഷ്മി നക്ഷത്ര ഇതൊക്കെ ചെയ്യുന്നത്

അന്തരിച്ച മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മണം പെർഫ്യൂം ആക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ വീഡിയോ വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസമാണ്…

13 hours ago

‘കല്ല് പോലും പൊടിഞ്ഞ് പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്കിൽ ഒഴിച്ചിരുന്നത്’; ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ കേസിൽ വെളിപ്പെടുത്തൽ

ആലപ്പുഴ: മാന്നാറിൽ സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. സെപ്റ്റിക് ടാങ്കിൽ ശരീരാവശിഷ്ടങ്ങൾ നശിക്കാനുള്ള കെമിക്കൽ ഒഴിച്ചിരുന്നുവെന്നാണ്…

14 hours ago