അനുവാദമില്ലാതെ അമിതാഭ് ബച്ചന്റെ ശബ്ദവും ചിത്രവും ഉപയോഗിക്കാന്‍ പാടില്ല: കോടതി

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വ്യക്തിത്വ അവകാശം’ (പഴ്‌സനാലിറ്റി റൈറ്റ്‌സ്) സംരക്ഷിക്കാന്‍ ബച്ചന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് ബച്ചനുവേണ്ടി ഹാജരായത്. ജസ്റ്റിസ് നവീന്‍ ചാവ്ലയാണ് വിധി പറഞ്ഞത്.

ഹര്‍ജിക്കാരന്‍ അറിയപ്പെടുന്ന വ്യക്തിത്വവും വിവിധ പരസ്യങ്ങളില്‍ വേഷമിട്ട ആളുമാണെന്നതില്‍ തര്‍ക്കമില്ലെന്നും. എന്നാല്‍ അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി ഉപയോഗിച്ച് മറ്റുള്ളവര്‍ അവരുടെ ബിസിനസ് വളര്‍ത്തുന്നതും അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും അമിതാഭ് ബച്ചനില്‍ അതൃപ്തിയുണ്ടാകുന്നു. ഇത് കേസെടുക്കവുന്ന കുറ്റമാണെന്ന് ജസ്റ്റിസ് നവീന്‍ ചൗള പറഞ്ഞു. ഈ ഉത്തരവ് ഇറക്കിയിലെങ്കില്‍ അത് അമിതാഭ് ബച്ചനെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തോടും ടെലികോം സേവനദാതാക്കളോടും അത്തരം കണ്ടന്റുകള്‍ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു.

അദ്ദേഹത്തിന്റെ താരപദവി അനുമതിയില്ലാതെ മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് അവകാശങ്ങളുടെ ലംഘനമാണ്. ഇതു പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമായ കാര്യമാണെന്നും കോടതി പറഞ്ഞു. അനുമതിയില്ലാതെ പേരും ചിത്രവും ശബ്ദവും ഉപയോഗിക്കുന്നത് നടന് അപകീര്‍ത്തിയുണ്ടാക്കാം. അത് അദ്ദേഹത്തിന് ഉപദ്രവകരമാവാം. ഇതു തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും കോടതി വ്യക്തമാക്കി.

Gargi