തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ല് കേസ്’. സിനിമ കാണാന്‍ തിയേറ്ററില്‍ നേരിട്ടെത്തിയിരിക്കുകയാണ് യഥാര്‍ത്ഥ അമ്മിണിപ്പിള്ള. ചിത്രത്തില്‍ ബിജു മേനോന് അവതരിപ്പിക്കുന്ന കഥാപാത്രമാണ് അമ്മിണിപ്പിള്ള.
കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ രേവതി സിനിമാക്സിലാണ് അമ്മിണിപ്പിള്ള തന്റെ കഥ പറയുന്ന സിനിമ കാണാന്‍ എത്തിയത്. തിയേറ്റര്‍ ജീവനക്കാര്‍ പൊന്നാടയിട്ടാണ് അമ്മിണിപ്പിള്ളയെ സ്വീകരിച്ചത്.
യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി ജി.ആര് ഇന്ദുഗോപനെഴുതിയ
ചെറുകഥയാണ് ‘അമ്മിണിപ്പിള്ള വെട്ടുകേസ്’. അതിന് കാരണക്കാരനായ യഥാര്‍ത്ഥ അമ്മിണിപ്പിള്ളയാണ് ഇപ്പോള്‍ തിയേറ്ററില്‍ തന്റെ കഥ പറയുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’ കാണാന്‍ എത്തിയിരിക്കുന്നത്.
ജി.ആര്. ഇന്ദുഗോപന്റെ കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് സിനിമയാക്കിയത്. ചെറുപ്പത്തില്‍ താന്‍ കണ്ടും കേട്ടുമറിഞ്ഞ അമ്മിണിപ്പിള്ളയെക്കുറിച്ചാണ് ഇന്ദുഗോപന് ചെറുകഥയില്‍ എഴുതിയിരിക്കുന്നത്.
എന്നാല്‍ സിനിമയില്‍ കുറഞ്ഞ കാലയളവിലാണ് കഥ നടക്കുന്നത്.
തെക്കന്‍ തല്ല് കേസിന് തിരക്കഥയൊരുക്കിയത് രാജേഷ് പിന്നാടന്‍ ആണ്.
എന്‍.ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പത്മപ്രിയ,റോഷന് മാത്യു,നിമിഷ സജയന് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…