‘ഒരു തെക്കന്‍ തല്ല് കേസ്’!!! സിനിമയിലെ അമ്മിണിപ്പിള്ളയെ കാണാന്‍ യഥാര്‍ഥ അമ്മിണിപ്പിള്ള എത്തി

തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ല് കേസ്’. സിനിമ കാണാന്‍ തിയേറ്ററില്‍ നേരിട്ടെത്തിയിരിക്കുകയാണ് യഥാര്‍ത്ഥ അമ്മിണിപ്പിള്ള. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് അമ്മിണിപ്പിള്ള. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ…

തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ല് കേസ്’. സിനിമ കാണാന്‍ തിയേറ്ററില്‍ നേരിട്ടെത്തിയിരിക്കുകയാണ് യഥാര്‍ത്ഥ അമ്മിണിപ്പിള്ള. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് അമ്മിണിപ്പിള്ള.

കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ രേവതി സിനിമാക്സിലാണ് അമ്മിണിപ്പിള്ള തന്റെ കഥ പറയുന്ന സിനിമ കാണാന്‍ എത്തിയത്. തിയേറ്റര്‍ ജീവനക്കാര്‍ പൊന്നാടയിട്ടാണ് അമ്മിണിപ്പിള്ളയെ സ്വീകരിച്ചത്.

യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കി ജി.ആര്‍ ഇന്ദുഗോപനെഴുതിയ
ചെറുകഥയാണ് ‘അമ്മിണിപ്പിള്ള വെട്ടുകേസ്’. അതിന് കാരണക്കാരനായ യഥാര്‍ത്ഥ അമ്മിണിപ്പിള്ളയാണ് ഇപ്പോള്‍ തിയേറ്ററില്‍ തന്റെ കഥ പറയുന്ന ‘ഒരു തെക്കന്‍ തല്ല് കേസ്’ കാണാന്‍ എത്തിയിരിക്കുന്നത്.

ജി.ആര്‍. ഇന്ദുഗോപന്റെ കഥയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് സിനിമയാക്കിയത്. ചെറുപ്പത്തില്‍ താന്‍ കണ്ടും കേട്ടുമറിഞ്ഞ അമ്മിണിപ്പിള്ളയെക്കുറിച്ചാണ് ഇന്ദുഗോപന്‍ ചെറുകഥയില്‍ എഴുതിയിരിക്കുന്നത്.
കഥയില്‍ അമ്മിണിപ്പിള്ളയുടെ പ്രതികാരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
എന്നാല്‍ സിനിമയില്‍ കുറഞ്ഞ കാലയളവിലാണ് കഥ നടക്കുന്നത്.

തെക്കന്‍ തല്ല് കേസിന് തിരക്കഥയൊരുക്കിയത് രാജേഷ് പിന്നാടന്‍ ആണ്.
എന്‍.ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പത്മപ്രിയ,റോഷന്‍ മാത്യു,നിമിഷ സജയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.